ദേശീയ സീനിയര്‍ വനിതാ ഹോക്കി ; ഇന്ന് രണ്ട് മത്സരങ്ങൾ

ഇന്ന് പൂള്‍ എച്ഛില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. രാവിലെ  നടക്കുന്ന ആദ്യ മത്സരത്തില്‍ ഹോക്കി ഹിമാചല്‍ സശസ്ത്ര സീമാബെല്ലിനെ നേരിടും. രണ്ടാം മത്സരത്തില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത് ഹോക്കി അക്കാദമി,  വിദര്‍ഭ ഹോക്കി അസോസിയേഷനുമായി മാറ്റുരക്കും.

Updated: Jan 24, 2020, 08:32 AM IST
ദേശീയ സീനിയര്‍ വനിതാ ഹോക്കി ; ഇന്ന് രണ്ട് മത്സരങ്ങൾ

ഇന്ന് പൂള്‍ എച്ഛില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. രാവിലെ  നടക്കുന്ന ആദ്യ മത്സരത്തില്‍ ഹോക്കി ഹിമാചല്‍ സശസ്ത്ര സീമാബെല്ലിനെ നേരിടും. രണ്ടാം മത്സരത്തില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത് ഹോക്കി അക്കാദമി,  വിദര്‍ഭ ഹോക്കി അസോസിയേഷനുമായി മാറ്റുരക്കും.

 കഴിഞ്ഞ ദിവസത്തെ മത്സരങ്ങളില്‍ പൂള്‍ സി യിലെ മത്സരത്തില്‍ സ്റ്റീല്‍പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്(എസ് പി എസ് ബി) മറുപടിയില്ലാത്ത 13 ഗോളുകള്‍ക്ക് ഹോക്കി ആന്ധ്രപ്രദേശിനെ പരാജയപെടുത്തി . മനീഷ ധവാല്‍, ജ്യോതി റാണി, സവിത, കുമാരി ശൈലജ ഗൗതം,ശിഖ ശര്‍മ എന്നിവര്‍ ഡബിള്‍ നേടി. 

പൂജാഭട്ട്,അകാംക്ഷ ശുക്ല, കവിതാറാണി എന്നിവര്‍ ഓരോ ഗോളുകള്‍ നേടി.വന്‍ ജയത്തോടെ എസ് പി എസ് ബി ടീം ക്വാര്‍ട്ടര്‍ഫൈനല്‍ സാധ്യത സജീവമാക്കി. പൂള്‍ ഡി യില്‍ യൂക്കോ ബാങ്ക് ഹോക്കി അക്കാദമി രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ആന്ധ്ര ഹോക്കി അസോസിയേഷനെ തോല്‍പിച്ചു. ജ്യോതി,നവനീത്കൗര്‍, പൂജ,ആര്‍തി എന്നിവര്‍ യൂക്കോ ബാങ്കിനായി  ഗോളുകള്‍ നേടി.ബലഗോണ്ട മഹേശ്വരി, സന്ധ്യ ജിങ്കാല എന്നിവര്‍ ആന്ധ്രയുടെ ആശ്വാസ ഗോളുകള്‍ നേടി.

പൂള്‍ എഫിലെ മത്സരത്തില്‍ മുംബൈ ബംഗാളിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ക്യാപ്ടന്‍ ചൈത്രാലി ഗാവ്‌ഡേ, ഷെയ്ഖ് റുഖയ്യ എന്നിവരുടെ ഇരട്ടഗോളുകളാണ് മുംബൈയ്ക്ക് മികച്ച ജയം ഒരുക്കിയത്. മുംബൈയ്ക്കായി പ്രിയ ദുബേ ഒരു ഗോള്‍ നേടി. ബംഗാളിന്റെ ആശ്വാസ ഗോള്‍ സുപര്‍ണ മിസ്ട്രിയുടെ വകയായിരുന്നു.മറ്റ് മത്സരങ്ങളില്‍ ഉത്തരാഖണ്ഡ്, ബീഹാര്‍, പുതുച്ചേരി ടീമുകള്‍ക്ക് വാക്കോവര്‍ ലഭിച്ചു.