ലോകകപ്പ്‌ സെമി: ന്യൂസിലാന്‍ഡിന് ബാറ്റിംഗ്!!

ഗ്രൂപ്പ് ഇന മത്സരങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ലോകകപ്പ്‌ സെമിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 

Last Updated : Jul 9, 2019, 02:53 PM IST
ലോകകപ്പ്‌ സെമി: ന്യൂസിലാന്‍ഡിന് ബാറ്റിംഗ്!!

ഗ്രൂപ്പ് ഇന മത്സരങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ലോകകപ്പ്‌ സെമിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 

ആദ്യ സെമി പോരാട്ടം നടക്കുമ്പോള്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ്‌ ബാറ്റിംഗ് തിരഞ്ഞെടുത്തു. ലോകകപ്പ്‌ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. മൂന്നാം സ്ഥാനത്താണ് ന്യൂസിലാന്‍ഡ്‌. 

സൗത്തിക്ക് പകരം ലോക്കി ഫോര്‍ഗൂസന്‍ തിരിച്ചെത്തി. ഇന്ത്യക്കായി കുല്‍ദീപ് യാദവിന് പകരം യുസ‌വേന്ദ്ര ചഹലാണ് കളിക്കുന്നത്.

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് മത്സരം. തകര്‍പ്പന്‍ ഫോമിലുള്ള രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നട്ടെല്ല്. എട്ട് മത്സരങ്ങളില്‍ നിന്ന് 647 റണ്‍സാണ് ഈ ലോകകപ്പില്‍ ഹിറ്റ്‌മാന്‍റെ സമ്പാദ്യം. 

സച്ചിന്‍റെ രണ്ട് റെക്കോര്‍ഡുകള്‍ തകര്‍ക്കാനാണ് രോഹിത് ഇറങ്ങുന്നത്. ജസ്‌പ്രീത് ബുംറ നയിക്കുന്ന ബൗളിംഗ് നിരയും ശക്തമാണ്. 

ഇന്ത്യ: Lokesh Rahul, Rohit Sharma, Virat Kohli(c), Rishabh Pant, MS Dhoni(w), Dinesh Karthik, Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Yuzvendra Chahal, Jasprit Bumrah

ന്യൂസിലാന്‍ഡ്: Martin Guptill, Henry Nicholls, Kane Williamson(c), Ross Taylor, Tom Latham(w), James Neesham, Colin de Grandhomme, Mitchell Santner, Lockie Ferguson, Matt Henry, Trent Boult

More Stories

Trending News