ലോകകപ്പ്‌ ഫൈനല്‍: ടോസ് നേടി ന്യൂസിലാന്‍ഡ്!!

ടോസിടാന്‍ 15 മിനിറ്റ് വൈകിയതിനാല്‍ മത്സരം ആരംഭിക്കുന്നത് 3.15ന് ആണ്. 

Last Updated : Jul 14, 2019, 02:59 PM IST
ലോകകപ്പ്‌ ഫൈനല്‍: ടോസ് നേടി ന്യൂസിലാന്‍ഡ്!!

ലോകകപ്പ്‌ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. 
 
ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് മത്സരത്തിനിറങ്ങുന്നത്. ടോസിടാന്‍ 15 മിനിറ്റ് വൈകിയതിനാല്‍ മത്സരം ആരംഭിക്കുന്നത് 3.15ന് ആണ്. 

കഴിഞ്ഞ രണ്ട് തവണയും ആതിഥേയരാണ് ലോകകപ്പ് നേടിയത് എന്നതാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ. 

ജേസണ്‍ റോയും ജോണി ബെയര്‍‌സ്റ്റോയുമാണ് ഇംഗ്ലണ്ടിന്‍റെ ഓപ്പണര്‍മാര്‍. ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവരടങ്ങിയതാണ് മധ്യനിര. 

ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ന്യൂസിലാന്‍ഡിനിത്. കെയ്ന്‍ വില്യംസണെന്ന ക്യാപ്റ്റന്‍റെ മികവില്‍ കിവീസും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. 

ഇന്ത്യന്‍ സ്വപ്‌നങ്ങളെ തകര്‍ത്താണ് ന്യൂസിലാന്‍ഡ് ഫൈനലിലെത്തിയത്. അഞ്ച് തവണ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചാണ് ഇംഗ്ലീഷ് പട കിരീടത്തിനരികെ എത്തിയിരിക്കുന്നത്. 

More Stories

Trending News