നിങ്ങള്‍ വരുന്നില്ലെങ്കില്‍, ടിക്കറ്റ് മറിച്ച് വില്‍ക്കൂ...!!

12ാമത് ലോകകപ്പില്‍ ഇന്ത്യ നേരിട്ട അപ്രതീക്ഷിത തോല്‍‌വിയില്‍ നിരാശരാണ് ഇന്ത്യയുടെ ക്രിക്കറ്റ് പ്രേമികള്‍ എന്നത് വാസ്തവം തന്നെ. 

Last Updated : Jul 13, 2019, 03:48 PM IST
നിങ്ങള്‍ വരുന്നില്ലെങ്കില്‍, ടിക്കറ്റ് മറിച്ച് വില്‍ക്കൂ...!!

ലോര്‍ഡ്സ്: 12ാമത് ലോകകപ്പില്‍ ഇന്ത്യ നേരിട്ട അപ്രതീക്ഷിത തോല്‍‌വിയില്‍ നിരാശരാണ് ഇന്ത്യയുടെ ക്രിക്കറ്റ് പ്രേമികള്‍ എന്നത് വാസ്തവം തന്നെ. 

മികച്ച റണ്‍റേറ്റിന്‍റെ ആനുകൂല്യത്തില്‍ പാക്കിസ്ഥാനെ മറികടന്ന് ന്യൂസിലാന്‍ഡ് സെമിയില്‍  ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു.

ഇന്ത്യയും ഇംഗ്ലണ്ടു൦ ലോകകപ്പ്‌ ഫൈനലില്‍ ഏറ്റുമുട്ടും എന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് ഫൈനലില്‍ ഇടം നേടിയത്.

എന്നാല്‍, ലീഗ് മത്സരങ്ങളില്‍ ഒന്നാമതെത്തിയ ഇന്ത്യ എന്തായാലും ഫൈനലില്‍ കളിക്കുമെന്ന ഉറപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ ആരാധകര്‍ ടിക്കറ്റ് വാങ്ങിക്കൂട്ടി. എന്നാല്‍, സെമിയില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ തോറ്റതോടെ, തിരിച്ചടി കിട്ടിയത് ന്യൂസിലാന്‍ഡിനാണ്. അതായത് ഗ്യാലറിയില്‍ ആരാധകര്‍ കുറവായിരിക്കും. ലോകകപ്പ്‌ മത്സരം ഇംഗ്ലണ്ടില്‍ നടക്കുന്നതിനാല്‍ കാണികള്‍ അധികവും പിന്തുണ നല്‍കുക ഇംഗ്ലണ്ടിനായിരിക്കും. ഫൈനലില്‍ ആരാധക പിന്തുണ ന്യൂസിലാന്‍ഡിന് കുറവായിരിക്കും. 

തികച്ചും അത്ഭുതകരമായി ഫൈനലില്‍ എത്തിയ ന്യൂസിലാന്‍ഡിന് കളിയില്‍ ഗാലറിയില്‍നിന്നും പിന്തുണ കുറവായിരിക്കും. ഈ വസ്തുത മനസ്സിലാക്കിയാണ് നിങ്ങള്‍ കളി കാണുവാന്‍ വരുന്നില്ലെങ്കില്‍, ടിക്കറ്റ് മറിച്ച് വില്‍ക്കുവാന്‍ ജിമ്മി നീഷം ഇന്ത്യന്‍ ആരാധകരോട് അഭ്യര്‍ഥിച്ചിരിക്കുന്നത്‌. 

നിങ്ങള്‍ കളി കാണാന്‍ വരുന്നില്ലെങ്കില്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ ടിക്കറ്റുകള്‍ മറിച്ചുവില്‍ക്കണമെന്നാണ് ജിമ്മി നീഷം ഇന്ത്യന്‍ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്‍റെ ആഹ്വാനം. അതായത് ഫൈനല്‍ ടിക്കറ്റ് കൂടുതലും ഇന്ത്യന്‍ ആരാധകരുടെ കയ്യിലാണ് എന്നതാണ് വാസ്തവം. 

എനിക്കറിയാം ഈ ടിക്കറ്റിലൂടെ ലാഭമുണ്ടാക്കാനാവുമെന്ന്, പക്ഷേ യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമിക്ക് കളി കാണാനുള്ള അവസരമാക്കി ഇതിനെ മാറ്റണ൦, ടിക്കറ്റ് കൈവശമുള്ളവര്‍ ഇനി കളി കാണാന്‍ വന്നില്ലെങ്കില്‍ ഗ്യാലറി ഒഴിഞ്ഞുകിടക്കുകയും ചെയ്യും. അത് ഫൈനല്‍ മത്സരത്തിന്‍റെ നിറം കെടുത്തും, അദ്ദേഹം പറഞ്ഞു. 

ഇന്ത്യക്കെതിരായ സെമിയില്‍ ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ ക്യാച്ച് എടുത്ത് ജിമ്മി നീഷം ശ്രദ്ധേയനായിരുന്നു. 

12ാമത് ലോകകപ്പിന് നാളെയാണ് കലാശപ്പോരാട്ടം... ആര് കിരീടത്തില്‍ മുത്തമിടും? ഇംഗ്ലണ്ടോ അതോ ന്യൂസിലാന്‍ഡോ? ലോകകപ്പ് കിരീടം ബാലികേറാമലയായിരുന്ന ഇരു ടീമുകള്‍ തമ്മിലുള്ള പോരാട്ടം ആവേശജനകമായിരിക്കുമെന്നുറപ്പ്... ലീഗ് പട്ടികയില്‍ ഒന്നാമതെത്തിയ ഇന്ത്യയെ പരാജയപ്പെടുത്തിയ രണ്ട് ടീമുകള്‍ തമ്മിലുള്ള ഇത്തവണത്തെ ലോകകപ്പ്‌ പോരാട്ട൦ കപ്പിന്‍റെ പുതിയ അവകാശിയെ കണ്ടെത്തും... എല്ലാ കണ്ണുകളും ഇനി ലോര്‍ഡ്സിലേയ്ക്ക്... 

 

Trending News