VIDEO: ലോകകപ്പ് ആഘോഷത്തിന് ആവേശവുമായി ഔദ്യോഗിക ഗാനം 'ലീവ് ഇറ്റ് അപ്പ്'

  

Updated: Jun 14, 2018, 09:42 AM IST
VIDEO: ലോകകപ്പ് ആഘോഷത്തിന് ആവേശവുമായി ഔദ്യോഗിക ഗാനം 'ലീവ് ഇറ്റ് അപ്പ്'

ഫുട്‌ബോള്‍ പ്രേമികക്ക് ഇനി ആവേശത്തിന്‍റെയും ആഘോഷത്തിന്‍റെയും നാളുകളാണ്. ജൂണ്‍ 14ന് റഷ്യന്‍ മൈതാനിയില്‍ പന്ത് ഉരുളുന്നതും കാത്തിരിക്കുകയാണ് ലോകം. മത്സരത്തിന്‍റെ ആഘോഷങ്ങള്‍ ആരാധകര്‍ നേരത്തെ തുടങ്ങി കഴിഞ്ഞു. 

ഇപ്പോഴിതാ ആവേശത്തിന് മാറ്റുക്കൂട്ടാന്‍ 2018 ലെ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനവുമെത്തി. പ്രമുഖ സംഗീതജ്ഞനും ഗായകനുമായ നിക്കി ജാമാണ് ‘ലീവ് ഇറ്റ് അപ്പ്’ എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. നിക്കിക്കൊപ്പം ഗായിക ഇറ ഇസത്രെഫിയാണ് ഗാനമാലപിച്ചിരിക്കുന്നത്. 

വീഡിയോ കാണാം:

അമേരിക്കന്‍ ഡിജെയും ഗാനരചയിതാവുമായ ഡിപ്ലോയുടേതാണ് വരികള്‍. ഹോളിവുഡ് താരം വില്‍ സ്മിത്തും ഗായിക ഇറ ഇസത്രെഫിയും ഗാനരംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ആരാധകരെ ആവേശം കൊള്ളിച്ച് ‘വക്കാ വക്കാ’, ‘വീ ആര്‍ വണ്‍’, ‘കപ്പ് ഓഫ് ലൈഫ്’ എന്നീ മുന്‍കാല ഔദ്യോഗിക ഗാനങ്ങളെ കോര്‍ത്തിണക്കുന്നതാണ് ‘ലീവ് ഇറ്റ് അപ്പ്’.

മൈതാനരംഗങ്ങളില്‍ സ്മിത്തൊനൊപ്പം മെസിയുടെയും നെയ്മറിന്‍റെയും റൊണാള്‍ഡീഞ്ഞോയും എത്തുമ്പോള്‍ ആവേശം ഇരട്ടിയാണ്. വില്‍ സ്മിത്തിനെ പന്തു തട്ടാന്‍ റൊണാള്‍ഡീഞ്ഞോ പഠിപ്പിക്കുന്ന രംഗവും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗാനം ആരാധകര്‍ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു. ലോകകപ്പിന്‍റെ ഉദ്ഘാടനവേദിയില്‍ ഈ ഗാനം അവതരിപ്പിക്കും.