ബൂമ്രയുടെ ബൗളിംഗ് ആക്ഷന്‍ അനുകരിച്ച് മുത്തശ്ശി!!

ബൂമ്രയുടെ റണ്‍അപ്പ് അനുകരിക്കാനുള്ള ശ്രമമാണ് മുത്തശ്ശി നടത്തിയത്. 

Last Updated : Jul 14, 2019, 05:31 PM IST
ബൂമ്രയുടെ ബൗളിംഗ് ആക്ഷന്‍ അനുകരിച്ച് മുത്തശ്ശി!!

ന്ത്രണ്ടാം ലോകകപ്പ് മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച താരമാണ് ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബുംറ.

ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൂമ്രയെ അനുകരിക്കുന്ന മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ബൂമ്രയുടെ ബൗളിംഗ് ആക്ഷനാണ് മുത്തശ്ശി അനുകരിക്കുന്നത്. ബൂമ്രയുടെ റണ്‍അപ്പ് അനുകരിക്കാനുള്ള ശ്രമമാണ് മുത്തശ്ശി നടത്തിയത്. 

ഒരു ചെറിയ ഫുട്ബോളുമായായിരുന്നു മുത്തശ്ശിയുടെ അനുകരണം. എന്തായാലും ആരാധകര്‍ എല്ലാം ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. വിക്കറ്റ് സ്വന്തമാക്കുന്നതില്‍ ഉപരി റണ്‍സ് വഴങ്ങാതിരിക്കാനുള്ള ബൂമ്രയുടെ കഴിവാണ് താരത്തെ ശ്രദ്ധേയമാക്കുന്നത്. 

Trending News