Viral Video: കളിയ്ക്കിടെ വനിതാ താരത്തിന്‍റെ ഹിജാബ് അഴിഞ്ഞപ്പോള്‍!!

മത്സരം നടക്കുന്നതിനിടെ ഒരു താരത്തിന്‍റെ തലയിലെ ഹിജാബ് അഴിഞ്ഞ് വീഴുകയായിരുന്നു. 

Last Updated : Oct 18, 2019, 06:34 PM IST
Viral Video: കളിയ്ക്കിടെ വനിതാ താരത്തിന്‍റെ ഹിജാബ് അഴിഞ്ഞപ്പോള്‍!!

അമ്മാന്‍: കളിയ്ക്കിടെ ഹിജാബ് അഴിഞ്ഞ എതിര്‍ ടീമംഗത്തെ സഹായിക്കുന്ന താരങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

ജോര്‍ദാനില്‍ നടന്ന ഡബ്ല്യുഎഎഫ്എഫ് വുമണ്‍സ് ക്ലബ്ബ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമായുള്ള ഷബാബ് അല്‍ ഒര്‍ഡോന്‍ ക്ലബ്ബും അറബ് ഓര്‍ത്തഡോക്സ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

മത്സരം നടക്കുന്നതിനിടെ ഒരു താരത്തിന്‍റെ തലയിലെ ഹിജാബ് അഴിഞ്ഞ് വീഴുകയായിരുന്നു. 

അഴിഞ്ഞു വീണ ഹിജാബ്  തലയില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന വരെ ആ താരത്തെ ചുറ്റി എതിര്‍ടീമംഗങ്ങള്‍ നിന്നതാണ് വീഡിയോ വാര്‍ത്തകളില്‍ നിറയാന്‍ കാരണം. 

 

 

ഹിജാബ് ധരിക്കുമ്പോള്‍ തലമുടി മറ്റുള്ളവര്‍ കാണാതിരിക്കാന്‍ വേണ്ടിയാണ് എതിര്‍ ടീമംഗങ്ങള്‍ ചുറ്റും കൂടി സംരക്ഷണമൊരുക്കിയത്. 

ഇന്ന് കണ്ടതില്‍ ഏറ്റവും സുഖകരമായ കാഴ്‍ച എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

സൗഹാര്‍ദത്തിന്‍റെയും കരുതലിന്‍റെയും സ്നേഹത്തിന്‍റെയും നൈര്‍മല്യമുള്ള ഈ വീഡിയോ ആയിരക്കണക്കിനാളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 

മത്സരത്തില്‍ ഷബാബ് അല്‍ ഒര്‍‍ഡാനാണ് ജയിച്ചത്. മത്സരങ്ങള്‍ വിജയിച്ചു മുന്നെരുന്നവര്‍ വെസ്റ്റ് ഏഷ്യ ചാമ്പ്യന്‍മാരാകും.

ജോര്‍ദാന്‍, പലസ്‍തീന്‍, യുഎഇ, ലെബനന്‍, ബഹ്‍റെയ്‍ന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 

Trending News