മകള്‍ മരിച്ചു; ആസിഫ് അലി മടങ്ങി..

പാക് ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ക്യാന്‍സര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മകള്‍ മരിച്ചതിനെ തുടര്‍ന്നാണ്‌ അസിഫ് അലിയുടെ മടക്കം. 

Updated: May 22, 2019, 10:03 AM IST
മകള്‍ മരിച്ചു; ആസിഫ് അലി മടങ്ങി..

കറാച്ചി: പാക് ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ക്യാന്‍സര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മകള്‍ മരിച്ചതിനെ തുടര്‍ന്നാണ്‌ അസിഫ് അലിയുടെ മടക്കം. 

അമേരിക്കയിലെ ആശുപത്രിയില്‍ വച്ചായിരുന്നു രണ്ട് വയസുകാരിയായ നൂര്‍ ഫാത്തിമയുടെ മരണം. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ആസിഫ് കളിക്കുന്ന ഇസ്ലാമാബാദ് യുണൈറ്റഡാണ് നൂറിന്‍റെ മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. 

നൂറിന്‍റെ മരണ വിവരത്തോടൊപ്പം ആസിഫ് കരുത്തിന്‍റെ പ്രതീകമാണെന്നും എല്ലാവര്‍ക്കും പ്രചോദനമാണെന്നും ട്വീറ്റില്‍ പറയുന്നു.

ലോകകപ്പിനുള്ള പാക്കിസ്ഥാന്‍റെ പ്രാഥമിക ടീമില്‍ ഇടം നേടിയ അസിഫിന് പതിനഞ്ചംഗ ടീമില്‍ സ്ഥാനമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.  

വിദഗ്ദ്ധ ചികിത്സക്കായി മകളെ അമേരിക്കയിലേക്ക് മാറ്റുകയാണെന്ന് അസിഫ് അവസാനമായി ട്വീറ്റ് ചെയ്തിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ മകള്‍ക്കുള്ള വിസ അനുവദിച്ച യു.എസ് അതോറിറ്റികളോടും സുഹൃത്തുക്കളോടും ആസിഫ് നന്ദി രേഖപ്പെടുത്തിയിരുന്നു. 

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ നാലാം സീസണിനിടെയാണ് മകള്‍ക്ക് സ്റ്റേജ് ഫോര്‍ ക്യാന്‍സറാണെന്ന് ആസിഫ് സ്ഥിരീകരിച്ചത്.