ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ അഭിനന്ദിച്ച് പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

Updated: Jan 8, 2019, 01:38 PM IST
ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ അഭിനന്ദിച്ച് പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

"ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ഉപഭൂഖണ്ഡത്തിലെ ആദ്യ രാജ്യമായി മാറിയ ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയ്ക്കും അഭിനന്ദനങ്ങള്‍"‍, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ഇന്നലെ ഇന്ത്യ നേടിയത് ഐതിഹാസിക വിജയമായിരുന്നു. നാല് മത്സരങ്ങളുടെ 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. 12ാം പര്യാടനത്തിലാണ് ഇന്ത്യയുടെ ഈ നേട്ടം. ചരിത്രത്തില്‍ ആദ്യമായാണ് ഓസീസ് മണ്ണില്‍ ഇന്ത്യ പരമ്പര നേടുന്നത്. മൂന്ന് സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു.

മഴമൂലം സിഡ്‌നി ടെസ്റ്റിന്‍റെ അവസാന ദിവസത്തെ കളി മഴമൂലം വൈകിയതോടെ മത്സരം സമനിലയിലായതായി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോഹ്‌ലിയും സ്വന്തമാക്കി. 

ഓസ്‌ട്രേലിയയില്‍ ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനു അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ട്വിറ്ററിലൂടെയാണ് ഇരുവരും ടീമിനെ അഭിനന്ദിച്ചത്. ഈ വിജയമൊരു ശീലമാക്കാമെന്ന് രാഷ്ട്രപതിയും വരാനിരിക്കുന്ന പരമ്പരകളിലും വിജയം തുടരട്ടേയെന്നും പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു.