നോട്ടിംഗ്ഹാം: 2019 ലോകകപ്പിലെ ആദ്യ വിജയം നേടി പാക്കിസ്ഥാന്. ആതിഥേയരായ ഇംഗ്ലണ്ടിനെ 14 റണ്‍സിന് തോല്‍പ്പിച്ചാണ് പാക് ജയം.
വെസ്റ്റ് ഇൻഡീസിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയെങ്കിലും ശക്തമായ തിരിച്ചുവരവാണ് പാക് ടീം നടത്തിയിരുന്നത്.
നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് പാക്കിസ്ഥാന് കുറിച്ചത്. ആ ലക്ഷ്യം മറികടക്കാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്ത ഇംഗ്ലണ്ടിനു സാധിച്ചില്ല.
118 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ വീഴുകയായിരുന്നു.അഞ്ചാം വിക്കറ്റില്‍ ജോസ് ബട്ട്ലര്‍- ജോ റൂട്ട് സഖ്യം ടീമിനെ കരകയറ്റി. ഇരുവരും സെഞ്ച്വറി നേടിയെങ്കിലും ഇംഗ്ലണ്ടിനെ ജയിപ്പിക്കാനായില്ല.
62 പന്തില്‍ 84 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസും 44 പന്തില്‍ 55 റണ്‍സ് നേടിയ നായകന് സര്‍ഫറാസ് അഹമ്മദും 66 പന്തില്‍ 63 റണ്‍സ് നേടിയ ബാബര്‍ അസമുമാണ് പാക്കിസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്.
ഇംഗ്ലണ്ടിനായി ജോ റൂട്ടും (107), ജോസ് ബട്ലറും (103) നേടിയ സെഞ്ചുറികള്‍ പാഴായി. പത്ത് ഓവറില്‍ 50 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മൊയിന്‍ അലിയാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് താരം.
ഇംഗ്ലണ്ടിനായി മൊയിന്‍ അലിയും ക്രിസ് വോക്സും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റുകള്‍ നേടി.
പാക്കിസ്ഥാനായി വഹാബ് റിയാസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റുമായി ഷദബ് ഖാന്, മുഹമ്മദ് ആമിര്‍ എന്നിവര്‍ പിന്തുണ കൊടുത്തു.