ഡയപ്പറുകൾ എത്തി; അച്ഛന്റെ ഉത്തരവാദിത്തം ആസ്വദിച്ച് ഹാർദിക്

കുഞ്ഞിന് ഡയപ്പറും വാങ്ങി എത്തുന്ന ചിത്രം ഹാർദിക് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.  തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.   

Last Updated : Aug 1, 2020, 11:19 AM IST
ഡയപ്പറുകൾ എത്തി; അച്ഛന്റെ ഉത്തരവാദിത്തം ആസ്വദിച്ച് ഹാർദിക്

മുംബൈ:  അച്ഛനായതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് നിറവേറ്റുകയാണ് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ.  തനിക്ക് ഒരു ആൺകുഞ്ഞ് പിറന്ന കാര്യം പാണ്ഡ്യ ആരാധകരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിന് ആവശ്യമുള്ള സാധനങ്ങൾ ഹാർദിക് വീട്ടിലെത്തിക്കുകയാണ് ഇപ്പോൾ.  

കുഞ്ഞിന് ഡയപ്പറും വാങ്ങി എത്തുന്ന ചിത്രം ഹാർദിക് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.  തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.  ഇൻസ്റ്റാ സ്റ്റോറി ആയി നൽകിയ ചിത്രത്തിൽ ഹാർദിക് കാർ ഓടിക്കുന്നതും പിന്നിലെ സീറ്റിൽ ഡയപ്പയറും കാണാം.  

Also read: 'ഓണ്‍ലൈന്‍ ചൂതാട്ടം' പ്രോഹത്സഹിപ്പിച്ചു: തമന്നയെയും കോഹ്‌ലിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം!!

സെർബിയൻ നടിയും മോഡലുമായ നടാഷയെ പ്രണയിച്ചാണ് ഹാർദിക് സ്വന്തമാക്കിയത്.  നടാഷയുമായുള്ള പ്രണയം കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് ഹാർദിക് പങ്കുവെച്ചത്.  പിന്നാലെ നടാഷ ഗർഭിണിയാണെന്നുല സന്തോഷം പങ്കുവെച്ചും തരം എത്തിയിരുന്നു.  കൂടാതെ നടാഷയക്കൊപ്പമുള്ള ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തിരുന്നു.   

Trending News