ഐബിഎസ്എഫ് ബില്യാഡ്സ് ചാമ്പ്യന്‍ഷിപ്പില്‍ ലോകകിരീടം സ്വന്തമാക്കി ഇന്ത്യയുടെ പങ്കജ് അദ്വാനി.
150-അപ് ഫോര്‍മാറ്റില്‍ പങ്കജിന്റെ തുടര്‍ച്ചയായ നാലാം കിരീടമാണ്. കഴിഞ്ഞ ആറു വര്ഷത്തിനിടയ്ക്കുള്ള അഞ്ചാം കിരീടം.
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ നാ ത്വായ് ഊവിനെയാണ് ഇക്കുറിയും ഫൈനലില്‍ പങ്കജ് കീഴടക്കിയത്. തീർത്തും ഏകപക്ഷീയമായ മൽസരത്തിൽ 6–2നാണ് മുപ്പത്തിനാലുകാരനായ പങ്കജിന്റെ വിജയം.
കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ കലാശപ്പോരില്‍ പകുതി സമയത്ത് 3-0 എന്ന സ്കോറില്‍ മുന്നിലായിരുന്നു പങ്കജ്. ബില്യാർഡ്സിൽ ഏറ്റവും കൂടുതൽ കിരീടം നേടിയിട്ടുള്ള താരമാണ് പങ്കജ്.