Video: ധോണിയുടെ ചിയര്‍ ഗേളായി സിവ!!

കളിക്കളത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയാണ് താരമെങ്കില്‍ മൈതാനത്തിന് പുറത്ത് ധോണിയുടെ ഏക മകള്‍ സിവയാണ് സുപ്പര്‍ താരം. 

Last Updated : Mar 27, 2019, 04:17 PM IST
Video: ധോണിയുടെ ചിയര്‍ ഗേളായി സിവ!!

ന്യൂഡല്‍ഹി: കളിക്കളത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയാണ് താരമെങ്കില്‍ മൈതാനത്തിന് പുറത്ത് ധോണിയുടെ ഏക മകള്‍ സിവയാണ് സുപ്പര്‍ താരം. 

പാട്ടും ഡാന്‍സും കളിയും ചിരിയും കുറുമ്പുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് സിവ. ഓമനത്വം തുളുമ്പുന്ന ഈ കൊച്ചു മുടുക്കിയ്ക്ക് രാജ്യമൊട്ടുക്കും ലക്ഷക്കണക്കിന്‌ ആരാധകരാണ്. സിവയുടെ ഫോട്ടോയ്ക്കും വീഡിയോയ്ക്കുമെല്ലാം ആരാധകര്‍ ലക്ഷക്കണക്കിനാണ്.

ഇന്നലെ ഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്ട്ല സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി - ചെന്നൈ മത്സരത്തിലും താരമായത് സിവ തന്നെയാണ്. കളിക്കളത്തില്‍ പപ്പാ രണ്‍സ് വാരിക്കൂട്ടുമ്പോള്‍ ചിയര്‍ ഗേളായി സ്റ്റേഡിയത്തില്‍ താരമായത് സിവയാണ്. ക്രീസില്‍  പപ്പായെ കണ്ട ആവേശത്തില്‍ പപ്പാ, പപ്പാ എന്ന് ഉറക്കെ വിളിക്കുകയാണ്‌ കുഞ്ഞു സിവ. ഒപ്പം സീറ്റില്‍നിന്നും ഇറങ്ങി പപ്പായുടെ അടുത്തെത്താനുള്ള ഒരു ശ്രമവും ഈ കൊച്ചിമിടുക്കി നടത്തുന്നുണ്ട്. എന്നാല്‍ ശ്രധേയമായത് മറ്റൊന്നാണ്. പപ്പാ ഇന്ന് കളിയില്‍ വിജയിക്കുമെന്ന് പറയുന്ന ആരാധകനെ ഒന്നു നുള്ളാനും ഈ കൊച്ചിമിടുക്കി മറന്നില്ല!!

സിവയുടെ ഈ ക്യൂട്ട് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ziva (@ziva.dhoni) on

 

More Stories

Trending News