ഇസാന്‍ മാലിക്കിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍!

ഏറ്റവും പരിശുദ്ധമായ സ്നേഹം ഞാന്‍ അറിഞ്ഞത് നിന്നിലൂടെയാണ് എന്ന അടിക്കുറിപ്പോടെയാണ് സാനിയ ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

Last Updated : Jan 31, 2019, 06:48 PM IST
 ഇസാന്‍ മാലിക്കിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍!

ളിക്കളത്തിനകത്തും പുറത്തും ആരാധകരെ നേടിയെടുത്ത ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ഷൊയ്ബ് മാലിക്കിനും ഒക്ടോബര്‍ 29 നാണ് ആണ്‍കുഞ്ഞ് പിറന്നത്. 

ട്വിറ്ററിലൂടെ ഷൊയ്ബ് തന്നെയാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്. എന്നാല്‍, കുഞ്ഞിന്‍റെ ചിത്രങ്ങള്‍ അധികമൊന്നും ദമ്പതികള്‍ പുറത്തു വിട്ടിരുന്നില്ല.

എന്നാലിപ്പോള്‍, മ​ക​ന്‍​ ​ത​ന്‍റെ​ ​കൈ​യി​ലി​രി​ക്കു​ന്ന​ ​ചി​ത്ര൦ പുറത്തുവിട്ടിരിക്കുകയാണ് ​സാ​നി​യ​ മിര്‍സ. തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സാനിയ കുഞ്ഞിന്‍റെ ചിത്രം പങ്ക് വെച്ചിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 

I’ve known love in its purest form through you  My boy  Ps- he loves the camera and tv we just watched baba @realshoaibmalik winnnn #izhaanmirzamalik #allhamdulillah

A post shared by Sania Mirza (@mirzasaniar) on

ഏറ്റവും പരിശുദ്ധമായ സ്നേഹം ഞാന്‍ അറിഞ്ഞത് നിന്നിലൂടെയാണ് എന്ന അടിക്കുറിപ്പോടെയാണ് സാനിയ ചിത്രം പങ്ക് വെച്ചിരിക്കുന്നത്. 

കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഇസാന്‍റേതായി പുറത്തു വന്നിരിക്കുന്നത്.  ചിരിക്കുന്ന ഇഷാന്‍റെ എല്ലാ ചിത്രങ്ങള്‍ക്കും സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്.

 

 

Trending News