ഹോക്കിയിലെ പാരമ്പര്യം കാക്കാന്‍ പൂജ

ചണ്ഡീഗഡ് യൂക്കോബാങ്ക് വുമൺസ് ഹോക്കി അക്കാദമി ടീം പരിശീലകൻ ബൽരാജ്സോധി  ഹോക്കിയിലെത്തിയത് പിതാവും പെരുമയുള്ള താരവുമായിരുന്ന കിഷൻലാലിന്റ പാത പിന്തുടർന്നായിരുന്നു. ഇപ്പോഴിതാ ബൽരാജ് സോധിയുടെ മൂത്ത മകൾ പൂജയും ആ വഴിയേ തന്നെയാണ്. 

Updated: Jan 27, 2020, 08:12 AM IST
ഹോക്കിയിലെ പാരമ്പര്യം കാക്കാന്‍ പൂജ

ചണ്ഡീഗഡ് യൂക്കോബാങ്ക് വുമൺസ് ഹോക്കി അക്കാദമി ടീം പരിശീലകൻ ബൽരാജ്സോധി  ഹോക്കിയിലെത്തിയത് പിതാവും പെരുമയുള്ള താരവുമായിരുന്ന കിഷൻലാലിന്റ പാത പിന്തുടർന്നായിരുന്നു. ഇപ്പോഴിതാ ബൽരാജ് സോധിയുടെ മൂത്ത മകൾ പൂജയും ആ വഴിയേ തന്നെയാണ്. 

ബൽരാജ് സോധി - സുരീന്ദർ കൗർ ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ്. മൂത്ത മകൾ പൂജയും ഇളയ മകൾ സ്വീറ്റിയും. പഠനത്തിൽ മിടുക്കിയായ പൂജ ഹോക്കിയിൽ പുറത്തെടുക്കുന്നത് വിസ്മയ പ്രകടനമാണ്.  മധ്യനിര താരമായ പൂജ 2012 ലും 2013ലും സബ് ജൂനിയർദേശിയ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ടീമംഗമായിരുന്നു.2013 ൽ ഇന്ത്യൻ ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.2015ലെ ദേശിയ സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ടീമിലും പൂജ ഉണ്ടായിരുന്നു.

2012, ലും 2013 പൈക്ക ടൂർണമെൻറ് സ്വർണമെഡൽ, 2017-2018 നോർത്ത് സോൺ ഇൻറർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് റണ്ണേഴ്സ്, 2019ലെ അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിലെ പങ്കാളിത്തം തുടങ്ങി ചെറുപ്രായത്തിൽ തന്നെ പൂജ കൈവരിച്ച നേട്ടങ്ങൾ എണ്ണിയാൽ തീരില്ല. കൊല്ലത്ത് ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ  നടക്കുന്ന ദേശിയ സീനിയർ വനിതാ ചാമ്പ്യൻഷിപ്പിൽ ഈ കോച്ചിന്റെ പൊന്നുമകൾ ഫോമിലാണ് - യൂക്കോ ബാങ്കിനായി മധ്യനിരയിൽ പൂജ കളി മെനയുമ്പോൾ എതിരാളികൾ പാടുപെടും. 

പിതാവിന്റ ശിക്ഷണത്തിൻ കീഴിൽ പൂജ മികച്ച കളിക്കാരിയായി മാറിക്കഴിഞ്ഞു. പിതാവിന്റെയും മുത്തച്ഛന്റെയും  ഹോക്കിയിലെ സൽപേര് നിലനിർത്താൻ പൂജയ്ക്ക് ഇനിയും ജയിക്കണം - ബൽരാജ് സോധിക്കും മകൾക്കും കേരളത്തിലെ ആദ്യ വരവ് അവിസ്മരണീയമാക്കണം.ഇന്ത്യൻ ടീമിലിടം നേടണം.പറയുന്നത് അതേപടി കളിയിൽ പ്രാവർത്തികമാക്കുന്ന പിതാവിന്റെ മകൾക്ക് ഇന്ത്യൻ ടീമിലിടം നേടാൻ അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് ഈ ടൂർണമെൻറിലെ പ്രകടനം തെളിയിക്കുന്നത്