പ്രീതി സിമാര്‍ ഹോക്കിയുടെ പ്രതീക്ഷ

പ്രീതി സിമാറാണ് ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ സൂപ്പര്‍താരം. ഗോളടിച്ചുകൂടിയാണ്.ഈ ഹരിയാനക്കാരി ഹോക്കി പ്രേമികളുടെ ഇഷ്ടതാരമായത്.രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 12 ഗോളുകളാണ് പ്രീതി സിമാര്‍ നേടിയത്.അപാരമായ ഗോളടി മികവാണ് ഈ സോണിപത്തുകാരിയെ വേറിട്ട് നിര്‍ത്തുന്ന ഘടകം.

Last Updated : Feb 2, 2020, 03:15 PM IST
  • ഹരിയാന ടീമിന് വേണ്ടി പ്രീതി സിമാര്‍ ഗോളടിയുമായി മിന്നിത്തെളിഞ്ഞപ്പോള്‍ തലവരമാറി. ഇന്ത്യന്‍ ക്യാംപില്‍ ട്രയല്‍സിനായും പ്രീതി തെരഞ്ഞെടുക്കപ്പെട്ടു.റാഞ്ചിയില്‍ 2018 ല്‍ നടന്ന സീനിയര്‍ നാഷണല്‍സിലും 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിലും പ്രീതി പുറത്തെടുത്തത് മികവുറ്റ പ്രകടനമാണ്.
പ്രീതി സിമാര്‍ ഹോക്കിയുടെ പ്രതീക്ഷ

പ്രീതി സിമാറാണ് ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ സൂപ്പര്‍താരം. ഗോളടിച്ചുകൂടിയാണ്.ഈ ഹരിയാനക്കാരി ഹോക്കി പ്രേമികളുടെ ഇഷ്ടതാരമായത്.രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 12 ഗോളുകളാണ് പ്രീതി സിമാര്‍ നേടിയത്.അപാരമായ ഗോളടി മികവാണ് ഈ സോണിപത്തുകാരിയെ വേറിട്ട് നിര്‍ത്തുന്ന ഘടകം.

പ്രതിരോധക്കാരുടെ പേടിസ്വപ്‌നമാണ് ഇപ്പോള്‍ പ്രീതി സിമാറെ എസ് എസ് ബി (സശസ്ത്ര സീമാബെല്‍)താരം.ഫീല്‍ഡ് ഗോളുകളിലും പെനാല്‍റ്റി കോര്‍ണര്‍ ഗോളുകളിലുമെല്ലാം തന്റേതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഈ 23കാരിയായ സുന്ദരി. നാഫെസിങ്ങിന്റെയും ലാഡോ ദേവിയുടെയും 8 മക്കളില്‍ അഞ്ചാമത്തെ മകള്‍ക്ക് ഹോക്കിയോടും എന്നും  പ്രണയമായിരുന്നു.മൂത്തസഹോദരിമാരുടെ ഹോക്കികളിയും ഈ ഇഷ്ടക്കൂടുതലിന് കാരണമായി. സ്‌കൂള്‍ പഠനകാലത്ത് ഹോക്കിയില്‍ മികവ് പ്രകടിപ്പിച്ചപ്പോള്‍ പ്രീതിയിലെ പ്രതിഭയെ പരിശീലകര്‍ തിരിച്ചറിഞ്ഞു.

ഹരിയാന ടീമിന് വേണ്ടി പ്രീതി സിമാര്‍ ഗോളടിയുമായി മിന്നിത്തെളിഞ്ഞപ്പോള്‍ തലവരമാറി. ഇന്ത്യന്‍ ക്യാംപില്‍ ട്രയല്‍സിനായും പ്രീതി തെരഞ്ഞെടുക്കപ്പെട്ടു.റാഞ്ചിയില്‍ 2018 ല്‍ നടന്ന സീനിയര്‍ നാഷണല്‍സിലും 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിലും പ്രീതി പുറത്തെടുത്തത് മികവുറ്റ പ്രകടനമാണ്.

കൊല്ലത്ത് ദേശീയ സീനിയര്‍ വനിതാ ഹോക്കി മത്സരങ്ങള്‍ക്കായി എത്തിയ  പ്രീതിക്ക് കേരളീയ ഭക്ഷണത്തോടും പ്രിയമാണ്.2017 ഡിസംബറിലാണ് പ്രീതി സിമാര്‍ എസ് എസ് ബി(സശസ്ത്രസീമാബല്‍)യില്‍ ചേരുന്നത്.ലഖ്‌നൗവിലാണ് പ്രീതി ഇപ്പോള്‍  ജോലി ചെയ്യുന്നത്. നേഹ ഗോയലാണ് ഇന്ത്യന്‍ ടീമില്‍ പ്രീതിയുടെ ഇഷ്ടതാരം.എസ് എസ് ബി ടീമില്‍ പ്രീതിക്ക് കൂട്ട്  കനിക രാജാണ്.ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് പ്രീതിയുടെ ഏറ്റവും വലിയ സ്വപ്‌നം.കൊല്ലത്തെ അസ്‌ട്രോടര്‍ഫ് ഗ്രൗണ്ടില്‍ കളിച്ച് പരിചയമുള്ള പ്രീതിക്ക് ഈ ഗ്രൗണ്ടിനെ കുറിച്ച് നല്ല അഭിപ്രായമാണ്.കരിയറില്‍ മിന്നിത്തിളങ്ങുന്നതിന് പ്രീതിക്ക് കുടുംബവും നല്ല പിന്തുണയാണ് നല്‍കുന്നത്.

Trending News