പ്രീമിയര്‍ ഫുട്സാല്‍ 2: ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹി ഡ്രാഗണ്‍സ് മുംബൈ വാരിയേഴ്സിനെ ഒരു ഗോളിന് തോല്‍പ്പിച്ചു

ഫുട്ബോളിന്‍റെ മിനി വേര്‍ഷന് ഇന്നലെ മുംബൈയില്‍ തുടക്കമായി. വേര്‍ളിയിലെ എന്‍.എസ്.സി.ഐ സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി ഒന്‍പതുമണിയോടെ നടന്ന  ഉദ്ഘാടന മത്സരത്തില്‍ റൊണാൾഡീഞ്ഞോയുടെ ഡല്‍ഹി ഡ്രാഗണ്‍സ് റിയാൻ ഗിഗ്സിന്‍റെ മുംബൈ വാരിയേഴ്സിനെ ഒരു ഗോളിന് തോല്‍പ്പിച്ചു. 

Last Updated : Sep 16, 2017, 03:27 PM IST
പ്രീമിയര്‍ ഫുട്സാല്‍ 2: ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹി ഡ്രാഗണ്‍സ് മുംബൈ വാരിയേഴ്സിനെ ഒരു ഗോളിന് തോല്‍പ്പിച്ചു

മുംബൈ: ഫുട്ബോളിന്‍റെ മിനി വേര്‍ഷന് ഇന്നലെ മുംബൈയില്‍ തുടക്കമായി. വേര്‍ളിയിലെ എന്‍.എസ്.സി.ഐ സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി ഒന്‍പതുമണിയോടെ നടന്ന  ഉദ്ഘാടന മത്സരത്തില്‍ റൊണാൾഡീഞ്ഞോയുടെ ഡല്‍ഹി ഡ്രാഗണ്‍സ് റിയാൻ ഗിഗ്സിന്‍റെ മുംബൈ വാരിയേഴ്സിനെ ഒരു ഗോളിന് തോല്‍പ്പിച്ചു. 

നാലു ഗോളുകളും നേടി ഫുട്സാലില്‍ തന്‍റെ സാന്നിധ്യം വീണ്ടുമറിയിച്ച് റൊണാൾഡീഞ്ഞോ തിളങ്ങിയപ്പോള്‍ ഡല്‍ഹി ഡ്രാഗണ്‍സ് 4-3 ന് മുംബൈയെ തോല്‍പ്പിച്ചു. സ്കോര്‍ ചെറുതാണെങ്കിലും നിരവധി അവസരങ്ങള്‍ ഇരു ടീമുകളും പാഴാക്കി.

മത്സരത്തിലെ ആദ്യ മൂന്നു ക്വാര്‍ട്ടറിലും മുന്നിട്ടു നിന്ന ഡല്‍ഹി 4 ഗോളും നേടി. ആദ്യ ക്വാര്‍ട്ടറില്‍ സുല്‍ക്കാരന്‍ റികോയിലൂടെ ഒരു ഗോള്‍ നേടിയെങ്കിലും അവസാനത്തെ ക്വാര്‍ട്ടറിലാണ് മുംബൈ മികച്ച പ്രകടനം കാഴ്ച വെച്ചത്. 

ഇന്ന്‍ രണ്ടു മത്സരങ്ങളാണ് നടക്കുന്നത്. വൈകിട്ട് ഏഴരയോടെ കേരള കോബ്രാസ് ബെംഗ്ലൂരു റോയല്‍സിനെ നേരിടും. അതിന് ശേഷം ഒന്‍പതുമണിയോടെ തുടങ്ങുന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സിംഗം തെലുഗു ടൈഗേഴ്സിനെ നേരിടും. SonyLIV.com, Sonysix.com എന്നി ചാനലുകളില്‍ തത്സമയം കാണാം. 

Trending News