ഇരട്ട ചരിത്രമെഴുതി കായിക താരം!!

കരസേനാ മേധാവി ബിപിന്‍ റാവത്തും കഴിഞ്ഞ ദിവസം തേജസ് യുദ്ധവിമാനം പറത്തിയിരുന്നു. 

Last Updated : Feb 24, 2019, 02:53 PM IST
ഇരട്ട ചരിത്രമെഴുതി കായിക താരം!!

ബംഗളൂരു: ബംഗളൂരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യ വ്യോമ പ്രദര്‍ശനത്തില്‍ ഇരട്ടചരിത്രമെഴുതി ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധു. 

ബംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തിലാണ് എയ്‌റോ ഇന്ത്യ വ്യോമ പ്രദര്‍ശനം. തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിത, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നിങ്ങനെ രണ്ട് ബഹുമതികളാണ് സിന്ധു സ്വന്തമാക്കിയത്. 

ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംപാക്റ്റ് എയര്‍ക്രാഫ്റ്റാണ് തേജസ്. ക്യാപ്റ്റര്‍ സിദ്ധാര്‍ത്ഥിനൊപ്പം തേജസിന്‍റെ സഹ പൈലറ്റായാണ് സിന്ധു പറന്നത്. 40 മിനിറ്റ് നീണ്ട് നില്‍ക്കുന്നതായിരുന്നു തേജസിന്‍റെ പറക്കല്‍.

തദ്ദേശീയമായി നിര്‍മ്മിച്ച പോര്‍വിമാനം പറത്തുന്ന ആദ്യ വനിതയാകാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ടെന്നും നേട്ടം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. 

കരസേനാ മേധാവി ബിപിന്‍ റാവത്തും കഴിഞ്ഞ ദിവസം തേജസ് യുദ്ധവിമാനം പറത്തിയിരുന്നു. 

Trending News