close

News WrapGet Handpicked Stories from our editors directly to your mailbox

സ്നേഹവും ആദരവും ഏറ്റുവാങ്ങാന്‍ പി.വി. സിന്ധു കേരളത്തിലെത്തി

ഇന്ന് രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തിലും പദ്മനാഭ ക്ഷേത്രത്തിലും സിന്ധു ദര്‍ശനം നടത്തി. സിന്ധുവിന്‍റെ അമ്മയും കൂടെയുണ്ടായിരുന്നു.   

Ajitha Kumari | Updated: Oct 9, 2019, 10:49 AM IST
സ്നേഹവും ആദരവും ഏറ്റുവാങ്ങാന്‍ പി.വി. സിന്ധു കേരളത്തിലെത്തി

തിരുവനന്തപുരം: കേരളാ സര്‍ക്കാരിന്‍റെ ആദരം ഏറ്റുവാങ്ങാന്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി.സിന്ധു തിരുവനന്തപുരത്ത് എത്തി. 

കേരള ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളും കായിക താരങ്ങളും ചേര്‍ന്നാണ് സിന്ധുവിനെ സ്വീകരിച്ചത്. ഇന്നലെ രാത്രിയാണ്‌ സിന്ധു എത്തിയത്

ഇന്ന് രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തിലും പദ്മനാഭ ക്ഷേത്രത്തിലും സിന്ധു ദര്‍ശനം നടത്തി. സിന്ധുവിന്‍റെ അമ്മയും കൂടെയുണ്ടായിരുന്നു. 

ഇന്ന് ഉച്ചതിരിഞ്ഞ് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും ഘോഷയാത്രയായി താരത്തെ വേദിയിലെത്തിക്കും. രാവിലെ 11 മണിക്ക് കേരള ഒളിംപിക് അസോസിയേഷന്‍റെ ആസ്ഥാന മന്ദിരവും പി.വി. സിന്ധു സന്ദര്‍ശിക്കും. 

ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ശേഷം ഗള്‍ഫ് വ്യവസായി 25 ലക്ഷം രൂപ സമ്മാനിച്ച ചടങ്ങിനായാണ് സിന്ധു ഇതിനു മുമ്പ് കേരളത്തിലെത്തിയത്.