ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിയില്‍ മഴ ഭീഷണി?

റിസര്‍വ് ദിനങ്ങള്‍ നല്‍കിയാണ്‌ ഐസിസി നൊക്കൌട്ട് മത്സരങ്ങള്‍ക്ക് ക്രമീകരിച്ചിരിക്കുന്നത്.

Last Updated : Jul 8, 2019, 02:57 PM IST
ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിയില്‍ മഴ ഭീഷണി?

മാഞ്ചസ്റ്റര്‍: ഗ്രൂപ്പ് ഇന മത്സരങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ലോകകപ്പ്‌ സെമിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 

നാളെയാണ് ആദ്യ സെമി പോരാട്ടം നടക്കുന്നത്. പട്ടികയില്‍ ഒന്നാം  ഇന്ത്യയും മൂന്നാം സ്ഥാനക്കാരായ ന്യൂസിലാന്‍ഡും തമ്മിലാണ് മത്സരം നടക്കുക.  

എന്നാല്‍, നാളെ മാഞ്ചസ്റ്ററില്‍ നടക്കുന്ന മത്സരത്തിന് മഴ ഭീഷണിയാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. 

മത്സരത്തിനിടെ നേരിയ മഴ പെയ്യുമെന്നാണ് ബ്രിട്ടീഷ് MET വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴ മൂലം ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം  ഉപേക്ഷിച്ചിരുന്നു.

റിസര്‍വ് ദിനങ്ങള്‍ നല്‍കിയാണ്‌ ഐസിസി നൊക്കൌട്ട് മത്സരങ്ങള്‍ക്ക് ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍, മഴ തടസമായാലും കളി അടുത്ത ദിവസം നടക്കും.

അപ്പോഴും കളി തടസമായാല്‍ ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ നിശ്ചയിക്കും. മഴമൂലം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്ന ലോകകപ്പെന്ന ചീത്തപ്പേര് ഇംഗ്ലണ്ട് ലോകകപ്പിനുണ്ട്. 

ചിരവൈരികളായ ഇന്ത്യാ-പാക് പോരാട്ടത്തിനിടെ മഴയെത്തിയിരുന്നു. അന്ന് ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ വിജയിച്ചത്. 

കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡ് ജയിച്ചത് ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു.

More Stories

Trending News