Rajasthan Royals Vs Delhi Capitals: രാജസ്ഥാന്റെ വിധി തീരുമാനിക്കും! ഇനി എന്തുണ്ട് സഞ്ജുവിന്റെ കൈയ്യില്‍ ബാക്കി? ഡിസിയ്ക്ക് മുന്നില്‍ പതറുമോ?

Rajasthan Royals Vs Delhi Capitals: പോയന്റ് ടേബിളിൽ ഇപ്പോൾ രാജസ്ഥാന്റെ സ്ഥാനം എട്ടാമതാണ്. ആറ് മത്സരങ്ങളിൽ നിന്ന് ആകെ നാല് പോയന്റ് മാത്രമാണ് ടീമിനുള്ളത്.

Written by - Zee Malayalam News Desk | Last Updated : Apr 16, 2025, 04:59 PM IST
  • മുൻനിര താരങ്ങൾക്ക് സ്ഥിരതയില്ലാത്തതാണ് രാജസ്ഥാൻ നേരിടുന്ന വലിയ വെല്ലുവിളി
  • ബൌളിങ് സ്ക്വാഡ് വേണ്ട നിലവാരം പുലർത്തുന്നില്ല എന്നതും രാജസ്ഥാന് തിരിച്ചടിയാണ്
  • ഡൽഹിയുമായുള്ള മത്സരം ഈ സാഹചര്യത്തിൽ ഏറെ നിർണായകമാണ്
Rajasthan Royals Vs Delhi Capitals: രാജസ്ഥാന്റെ വിധി തീരുമാനിക്കും! ഇനി എന്തുണ്ട് സഞ്ജുവിന്റെ കൈയ്യില്‍ ബാക്കി? ഡിസിയ്ക്ക് മുന്നില്‍ പതറുമോ?

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കളിച്ച 14 കളികളില്‍ എട്ടെണ്ണവും വിജയിച്ച് പോയന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്തിയവരാണ് സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സ്. സെമിയില്‍ സഞ്ജുവിന്റെ നിര്‍ഭാഗ്യകരമായ പുറത്താകല്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, കിരീടം പോലും നേടാന്‍ ശേഷിയുണ്ടായിരുന്നു അന്ന് രാജസ്ഥാന്‍ റോയല്‍സിന്. എന്നാല്‍ ഈ സീസണില്‍ രാജസ്ഥാന്റെ സ്ഥിതി തീരെ പ്രതീക്ഷ നല്‍കുന്നതല്ല.

Add Zee News as a Preferred Source

ഇതുവരെ കളിച്ച ആറ് കളികളില്‍ നാലെണ്ണവും തോറ്റ് പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍. പിറകില്‍ ഉള്ളത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിങ്‌സും മാത്രം. അങ്ങനെ ഒരു ഘട്ടത്തിലാണ് ആര്‍ആര്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാന്‍ പോകുന്നത്. വിജയത്തില്‍ കുറഞ്ഞ ഒന്നും തന്നെ രാജസ്ഥാന് ഇന്ന് ലക്ഷ്യം വയ്ക്കാനില്ല.

അക്‌സര്‍ പട്ടേലിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്ന ഡല്‍ഹി ക്യാപ്റ്റല്‍സ് ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകളില്‍ ഒന്നാണ്. ഇതുവരെ അഞ്ച് കളികള്‍ മാത്രമാണ് അവര്‍ കളിച്ചിട്ടുള്ളത്. അതില്‍ നാലെണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. പോയന്റ് ടേബിളില്‍ എട്ട് പോയന്റോടെ രണ്ടാം സ്ഥാനത്താണ് ഡിസി ഇപ്പോഴുള്ളത്. ഏറ്റവും ഒടുവില്‍ മുംബൈ ഇന്ത്യന്‍സിനോട് മാത്രമാണ് ഈ സീസണില്‍ അവര്‍ അടിയറവ് പറഞ്ഞിട്ടുള്ളത്. ലഖ്‌നൈവും ഹൈദരാബാദും ചെന്നൈയും ബെംഗളൂരുവും എല്ലാം ഡല്‍ഹിയില്‍ നിന്ന് കൈപ്പുനീര്‍ കുടിച്ചവരാണ്. 

സണ്‍റൈസേഴ്‌സിനെതിരെ വമ്പന്‍ തോല്‍വിയോടെ ആയിരുന്നു ഇത്തവണ രാജസ്ഥാന്റെ തുടക്കം. ചെന്നൈയ്ക്കും പഞ്ചാബിനും എതിരെ ഭേദപ്പെട്ട വിജയം നേടാന്‍ ആയെങ്കിലും കൊല്‍ക്കത്തയ്ക്കും ആര്‍സിബിയ്ക്കും ഗുജറാത്തിനും എതിരെയുള്ള മത്സരങ്ങളില്‍ മുട്ടുമടക്കി. ഇതുവരെയുള്ള കളികളില്‍ എല്ലാം തന്നേയും കഴിഞ്ഞ സീസണിലെ രാജസ്ഥാന്റെ നിഴലിനെ മാത്രമേ കാണാന്‍ ആയിട്ടുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം. ക്യാപ്റ്റന്‍ സഞ്ജു സാംസണോ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളോ സ്ഥിരതയാര്‍ന്ന ഒരു പ്രകടനം ഇതുവരെ കാഴ്ചവച്ചിട്ടില്ല. മുന്‍നിര ബാറ്റര്‍മാരുടെ എല്ലാം സ്ഥിതി ഇത് തന്നെയാണ്. ജോഫ്ര ആര്‍ച്ചര്‍ ഫോം കണ്ടെത്തിയിട്ടുണ്ടെങ്കിലും എതിരാളികളെ വലിച്ചുമുറുക്കാന്‍ പറ്റിയ ഒരു ബൗളിങ് സ്‌ക്വാഡ് ഇത്തവണ രാജസ്ഥാനില്ല. ഇത് എല്ലാ മത്സരങ്ങളിലും പ്രകടവും ആയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News