രഞ്ജി ട്രോഫി മത്സരത്തിൽ കിരീടം സ്വന്തമാക്കി വിദർഭ. വിദർഭ - കേരളം ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് വിദർഭ കിരീടം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്ങ്സിലെ 37 റൺസ് ലീഡിന്റെ കരുത്തിലാണ് വിദർഭ മത്സരം ജയിച്ചത്. വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്.
കലാശപ്പോരിൽ കിരീടം കൈവിട്ടെങ്കിലും രഞ്ജി ട്രോഫിയിൽ അഭിമാന നേട്ടവുമായി കേരള സംഘം. ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫിയിൽ കേരളം റണ്ണേഴ്സ് അപ്പായി. മത്സരം സമനിലയിൽ അവസാനിച്ചതോടെ ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിൽ വിദർഭ കിരീടം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടർന്ന വിദർഭ ഒൻപത് വിക്കറ്റിന് 375 റൺസെടുത്ത് നിൽക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
നാല് വിക്കറ്റിന് 249 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ വിദർഭയ്ക്ക് ചെറിയ ഇടവേളയിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് കേരളത്തിന് നേരിയ പ്രതീക്ഷ നൽകി. 135 റൺസെടുത്ത കരുൺ നായർ ആയിരുന്നു ആദ്യം മടങ്ങിയത്. ആദിത്യ സർവാടെയാണ് കരുൺ നായരെ പുറത്താക്കിയത്. തൊട്ടു പിറകെ നാല് റൺസെടുത്ത ഹർഷ് ദുബെയെ ഏദൻ ആപ്പിൾ ടോമും 25 റൺസെടുത്ത അക്ഷയ് വാഡ്കറെ ആദിത്യ സർവാടെയും മടക്കി. എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന ദർശൻ നൽഖണ്ഡെുടെ പ്രകടനം വിദർഭയ്ക്ക് കരുത്തായി. ദർശനും അക്ഷയ് കാർനെവാറും ചേർന്ന എട്ടാം വിക്കറ്റിൽ 48 റൺസ് പിറന്നു. അക്ഷയ് കാർനെവാർ 30ഉം നചികേത് ഭൂട്ടെ മൂന്നും റൺസെടുത്ത് മടങ്ങിയെങ്കിലും ദർശൻ നാഖണ്ഡെയ 51 റൺസുമായി പുറത്താകാതെ നിന്നു. വിദർഭ ഒൻപത് വിക്കറ്റിന് 375 റൺസെന്ന നിലയിൽ മത്സരം അവസാനിപ്പിക്കുയായിരുന്നു. കേരളത്തിന് വേണ്ടി ആദിത്യ സർവാടെ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റുകൾ വീഴ്ത്തി.
സീസണിൽ ഉടനീളം കാഴ്ച വച്ച മികച്ച പ്രകടനവുമായി തലയുയർത്തി തന്നെയാണ് നാഗ്പൂരിൽ നിന്ന് കേരളത്തിൻ്റെ മടക്കം. ഒരു മത്സരം പോലും തോൽക്കാതെയാണ് കേരളം നോക്കൌട്ടിലേക്ക് മുന്നേറിയത്. പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാര്‍ തുടങ്ങിയ കരുത്തന്മാർക്കെതിര വിജയവും സ്വന്തമാക്കി. സമ്മർദ്ദഘട്ടങ്ങളിൽ പൊരുതി മുന്നേറി കശ്മീരിനും ഗുജറാത്തിനുമെതിരെ അവിശ്വസനീയ പ്രകടനവുമായി ഫൈനലിലേക്ക്. ഫൈനലിലും കരുത്തരായ വിദർഭയ്ക്കെതിരെ മികച്ച പ്രകടനമാണ് കേരളം കാഴ്ച വച്ചത്. ചില കേരള താരങ്ങളുടെ വ്യക്തിഗത മികവുകളും ഈ സീസണിൽ ശ്രദ്ധേയമായി. 12 ഇന്നിങ്സുകളിൽ നിന്ന് ഒരു സെഞ്ച്വറിയടക്കം 635 റൺസ് നേടിയ മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന് വേണ്ടി ഈ സീസണിൽ ഏറ്റവും റൺസ് നേടിയത്. തൊട്ടുപിറകിൽ രണ്ട് സെഞ്ച്വറിയടക്കം 628 റൺസുമായി സൽമാൻ നിസാറുമുണ്ട്. ബൌളിങ് നിരയിൽ 40 വിക്കറ്റുകളുമായി ജലജ് സക്സേനയും 31 വിക്കറ്റുകളുമായി ആദിത്യ സർവാടെയുമാണ് മുന്നിൽ.
തിങ്കളാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന കേരള ടീമിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ വൻ സ്വീകരണമാണ് പദ്ധതിയിട്ടിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ ടീമിനെ തിരികെ കൊണ്ടുവരാൻ നാഗ്പൂരിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ച നടക്കുന്ന അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









