റിയോ ഒളിംപിക്സ്: ഹോക്കിയില്‍ കരുത്തരായ ജപ്പാനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതകളുടെ മുന്നറ്റം

 36 വര്‍ഷത്തിനുശേഷം ഹോക്കിയില്‍ യോഗ്യത ലഭിച്ച  ഇന്ത്യന്‍ വനിതകള്‍ കരുത്തരായ ജപ്പാനെ സമനിലയില്‍ തളച്ച് ശക്തമായ മുന്നേറ്റം കുറിച്ചു. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നശേഷമായിരുന്നു ഇന്ത്യ ശകതമായി തിരിച്ചുവരവ് നടത്തിയത്. 

Last Updated : Aug 8, 2016, 01:50 PM IST
റിയോ ഒളിംപിക്സ്: ഹോക്കിയില്‍ കരുത്തരായ ജപ്പാനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതകളുടെ മുന്നറ്റം

റിയോ ഡി ജനീറോ:  36 വര്‍ഷത്തിനുശേഷം ഹോക്കിയില്‍ യോഗ്യത ലഭിച്ച  ഇന്ത്യന്‍ വനിതകള്‍ കരുത്തരായ ജപ്പാനെ സമനിലയില്‍ തളച്ച് ശക്തമായ മുന്നേറ്റം കുറിച്ചു. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നശേഷമായിരുന്നു ഇന്ത്യ ശകതമായി തിരിച്ചുവരവ് നടത്തിയത്. 

കളി ആരംഭിച്ച്പ്പോള്‍ മുതല്‍ ആധിപത്യം ഉറപ്പിച്ച  ജപ്പാന്‍ പതിനഞ്ചാം മിനിറ്റില്‍ നിഷിക്കോമി എമിയിലൂടെ ലീഡും നേടി. രണ്ടാം ക്വാര്‍ട്ടറിലും  ജപ്പാനുതന്നെയായിരുന്നു മേല്‍ക്കൈ. ഇരുപത്തിഎട്ടാം മിനിറ്റില്‍ നക്കാഷിമാ മീയുടെ ഉഗ്രന്‍ ഷോട്ടിലൂടെ ജപ്പാന്‍ ലീഡ് വീണ്ടും ഉയര്‍ത്തി. 

എന്നാല്‍, മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ പ്രതിരോധം ശക്തിപ്പെടുത്തി. കൂടാതെ, പ്രത്യാക്രമണവും നടത്തിയതോടെകളിയുടെ ഗതിയും മാറി. മുപതാം മിനിറ്റില്‍ റാണിയിലൂടെ ഇന്ത്യയുടെ ആദ്യ ഗോള് നേടി‍. പിന്നെ സമനിലക്കായുള്ള തീവ്രശ്രമം. എന്നാല്‍ ജപ്പാന്‍ ഗോളി പ്രതിബന്ധമായി. 40 ആം മിനിറഅറില്‍ മിന്‍സ് ലിലിമയിലൂടെ ഇന്ത്യ സമനില കൈവരിച്ചു. ജയിക്കാനുറച്ച് ഇന്ത്യന്‍ വനിതകള്‍ ഇനി അടുത്ത മത്സരത്തിലേക്ക്. 

Trending News