)
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോർഡ് ഇനി റിഷഭ് പന്തിനും സ്വന്തം. ഇതോടെ വീരേന്ദർ സെവാഗിനൊപ്പമെത്തിയിരിക്കുകയാണ് പന്ത്. 104 ടെസ്റ്റുകളിൽ നിന്നും 90 സിക്സറുകളാണ് സെവാഗ് നേടിയിട്ടുള്ളത്. 90 സിക്സറുകൾ നേടികൊണ്ടാണ് പന്ത് സെവാഗിനൊപ്പം എത്തിയിരിക്കുന്നത്. എന്നാൽ പന്ത് വെറും 46 മത്സരങ്ങളിൽ നിന്നാണ് റെക്കോർഡ് സ്വന്തമാക്കിയത്. പട്ടികയിൽ പന്തിനും സെവാഗിനും ശേഷമായി രോഹിത് ശർമ്മ (88), എംഎസ് ധോണി (78), രവീന്ദ്ര ജഡേജ (74) തുടങ്ങിയവരാണ് വരുന്നത്.
ഇത് കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡും ഋഷഭ് പന്ത് നേടി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ മറികടന്നാണ് പന്ത് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് പന്തിന്റെ നേട്ടം. 2717 റൺസ് ആണ് റിഷഭ് പന്ത് നേടിയത്. പിന്നാലെ രോഹിത് ശർമ്മ (2716), വിരാട് കോഹ്ലി (2617), ശുഭ്മാൻ ഗിൽ (2512) എന്നിവരാണുള്ളത്.
അതേ സമയം കാലിന് പരിക്കേറ്റിട്ടും മാഞ്ചസ്റ്റർ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഹീറോ റിഷഭ് പന്തായിരുന്നു. മത്സരത്തിന്റെ ആദ്യ ദിനത്തിൽ കാലിന് സാരമായി പരിക്കേറ്റ താരം റിട്ടയർ ഹാർട്ടായിരുന്നു. തുടർന്ന് ഇന്നത്തെ മത്സരത്തിൽ തിരികെ വന്ന് ബാറ്റിങിനിറങ്ങിയ പന്ത് അർധ സെഞ്ച്വറി തികച്ചു. 75 പന്തുകളിൽ നിന്ന് രണ്ട് സിക്സറുകളും മൂന്ന് ഫോറുകളും അടക്കം 54 റൺസ് നേടിയാണ് താരം മടങ്ങിയത്. പന്ത് മാത്രമായിരുന്നു ഇന്നിങ്സിൽ തിളങ്ങിയത്. 41 റൺസ് നേടിയ ശാർദൂൽ താക്കൂറും ഭേദപ്പെട്ട പ്രകടനം നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.