മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. ബുധനാഴ്ച രാത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദിന ക്രിക്കറ്റിൽ തുടർന്ന് കളിക്കുമെന്നും രോഹിത് ശർമ വ്യക്തമാക്കി.
BREAKING: India captain Rohit Sharma announces his retirement from Test cricket pic.twitter.com/FjvDHFBMDM
— ESPNcricinfo (@ESPNcricinfo) May 7, 2025
2024ൽ ഇന്ത്യ ട്വന്റി 20 ലോകകപ്പ് നേടിയതിന് പിന്നാലെ രോഹിത് ശർമ ട്വന്റി 20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. "ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണ്. വെള്ള ജേഴ്സിയിൽ രാജ്യത്തിനായി കളിക്കാൻ സാധിച്ചത് വലിയ ആദരമായി കണക്കാക്കുന്നു. വർഷങ്ങളായി നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റിൽ രാജ്യത്തിനായി ഇനിയും കളിക്കും.'' രോഹിത് ശർമ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









