)
ദുബായ്: കരിയറിലാദ്യമായി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി രോഹിത് ശർമ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നേടിയ അര്‍ധസെഞ്ചുറി, മൂന്നാം മത്സരത്തില്‍ നേടിയ സെഞ്ചുറി എന്നിവയാണ് രോഹിതിനെ 38-ാം വയസില്‍ ഏകദിന റാങ്കിംഗില്‍ നമ്പര്‍ വണ്ണാക്കിയത്. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെയും മറികടന്ന് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരമാണ് രോഹിത് ശർമ.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തുടങ്ങും മുൻപ് രണ്ടാം സ്ഥാനമായിരുന്നു രോഹിതിന്. 743 റേറ്റിംഗ് പോയന്റായിരുന്നു രോഹിതിനുണ്ടായിരുന്നത്. മത്സരം പൂർത്തിയായതോടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ താരമായി മാറുകയായിരുന്നു രോഹിത്. 781 റേറ്റിംഗ് പോയന്റ് നേടിയാണ് ഇപ്പോൾ രോഹിത് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം കൂടിയാണ് രോഹിത് ശർമ. സച്ചിന് ടെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഇതിന് മുൻപ് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.
ശുഭ്മാന്‍ ഗില്‍ നിലവിൽ മൂന്നാം സ്ഥാനത്താണുള്ളത്. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സര്‍ദ്രാനാണ് രണ്ടാം സ്ഥാനത്തുള്ളത്. വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി ആറാമതായി. രണ്ടാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് അയ്യര്‍ നിലവിൽ ഒമ്പതാം സ്ഥാനത്തേക്ക് എത്തി.
ബൗളിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനം സ്വന്തമാക്കി. എന്നാൽ ഇന്ത്യയുടെ കുല്‍ദീപ് യാദവ് ആറാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് വീഴുകയാണുണ്ടായത്. ഓസീസ് സ്പിന്നര്‍ ആദം സാംപ രണ്ട് സ്ഥാനം ഉയര്‍ത്തി നിലവിൽ പന്ത്രണ്ടാം സ്ഥാനത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.