രോഹിത്ത് ശര്‍മ്മയുടെ സിഗ്നല്‍ വൈറലാകുന്നു

  

Last Updated : Dec 23, 2017, 11:56 AM IST
രോഹിത്ത് ശര്‍മ്മയുടെ സിഗ്നല്‍ വൈറലാകുന്നു

ഇന്‍ഡോര്‍: ശ്രീലങ്കയ്ക്കെതിരായ ഇന്‍ഡോറില്‍ നടന്ന രണ്ടാമത്തെ ടി20യില്‍ ഇന്ത്യ റെക്കോഡ് പ്രകടനമാണ് പുറത്തെടുത്തത്. രോഹിത്ത് ശര്‍മ്മ 35 പന്തില്‍ സെഞ്ച്വറി നേടി ലോകറെക്കോഡ് കുറിച്ചു. 118 റണ്‍സാണ് രോഹിത്ത് നേടിയത്. 

എന്നാല്‍ ഔട്ടായി പോകുമ്പോള്‍ രോഹിത്ത് കാണിച്ച സിഗ്നലാണ് ഇപ്പോള്‍ ഓണ്‍ലൈനിലൂടെ വൈറലായിരിക്കുന്നത്‍. 13മത്തെ ഓവറില്‍ 118 റണ്‍ എടുത്ത് ഔട്ട്‌ ആയ രോഹിത്തിനോട് കോച്ചായ രവിശാസ്ത്രി അടുത്തതായി ആരെ അയക്കണം എന്ന് ചോദിച്ചപ്പോള്‍ അടുത്തതായി ധോണിയെ ബാറ്റിംഗിന് അയക്കാന്‍ പറഞ്ഞ് നല്‍കിയതാണ് ആ സിഗ്നല്‍ എന്നാണ് ക്രിക്കറ്റ് കമന്‍റേറ്റര്‍മാര്‍ പറയുന്നത്. അതുപോലെ തന്നെ ദോണിയെ ബാറ്റിങ്ങിന് അയച്ചു.  21 ഓവറില്‍ 28 റണ്‍ എടുത്ത ധോണി അവസാന ഓവറില്‍ ഔട്ട്‌ ആയി.  ഇക്കാര്യമാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.  ഒരു ടീമിനെ എങ്ങനെ മാനേജ് ചെയ്യണമെന്നറിയാവുന്ന നല്ലൊരു ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്ത് എന്നാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍.  

 

 

Trending News