മൂന്നാം സെഞ്ച്വറി സ്വന്തമാക്കി രോഹിത് ശര്‍മ്മ!!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ സെഞ്ച്വറിയടിക്കുക എന്നത് ശീലമാക്കി രോഹിത് ശര്‍മ്മ!!

Last Updated : Oct 19, 2019, 04:42 PM IST
മൂന്നാം സെഞ്ച്വറി സ്വന്തമാക്കി രോഹിത് ശര്‍മ്മ!!

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ സെഞ്ച്വറിയടിക്കുക എന്നത് ശീലമാക്കി രോഹിത് ശര്‍മ്മ!!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം പരമ്പരയിലും സെഞ്ചുറി നേടി രോഹിത് ശര്‍മ. തുടക്കത്തില്‍ പതറിയ ഇന്ത്യയെ തിരിച്ചുകൊണ്ടുവന്ന രോഹിത് ടെസ്റ്റ്‌ കരിയറിലെ ആറാം സെഞ്ച്വറിയാണ് റാഞ്ചിയില്‍ നേടിയത്.

ഇന്ത്യ 39 റണ്‍സിന് 3 വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ് രോഹിത് ക്രീസില്‍ എത്തുന്നത്‌. പിന്നീട് കാണാനായത് റണ്‍
മഴയായിരുന്നു. രോഹിത് ശര്‍മ്മ അജിന്‍ക്യ രഹാനെ കൂട്ടുകെട്ട് 3 വിക്കറ്റിന് 192 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യയെ പിടിച്ചുയര്‍ത്തി. 

256 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ്മ അജിന്‍ക്യ രഹാനെ കൂട്ടുകെട്ട് 185 റണ്‍സാണ് അടിച്ചു കൂട്ടിയത്. 117 റണ്‍സെടുത്ത് രോഹിത് ശര്‍മ്മയും 83 റണ്‍സെടുത്ത് അജിന്‍ക്യ രഹാനെയും പുറത്താകാതെ നില്‍ക്കുന്നു. 

അതേസമയം, മറ്റൊരു വീരേന്ദര്‍ സെവാഗിനെയായിരുന്നു ഇന്ന് രോഹിത് ശര്‍മ്മയിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണുവാന്‍ കഴിഞ്ഞത് എന്നത് മറ്റൊരു വസ്തുത. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന സെവാഗിന്‍റെ സ്റ്റൈലില്‍ സിക്‌സറടിച്ചായിരുന്നു രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്!! 4 സിക്‌സറും 13 ഫോറും അടങ്ങിയതായിരുന്നു രോഹിതിന്‍റെ ഇന്നിംഗ്സ്. അതേസമയം, രഹാനെ 10 ഫോറും ഒരു സിക്‌സറും അടിച്ചു.

ഇന്ന് നേടിയ സെഞ്ച്വറിയോടെ ടെസ്റ്റ്‌ ക്രിക്കറ്റില്‍ 2019 റണ്‍സ് രോഹിത് ശര്‍മ്മ നേടി. 

Trending News