Viral Video: കാതറിനൊപ്പം ഇഴുകിചേര്‍ന്ന് റൊണാള്‍ഡോ, കുരുക്ക് മുറുകുന്നു

ഒമ്പതു വര്‍ഷത്തിനുശേഷമാണ് ആ സംഭവത്തെക്കുറിച്ച് പൊതുമധ്യത്തില്‍ മയോര്‍ഗ സംസാരിക്കുന്നത്.

Last Updated : Oct 4, 2018, 06:37 PM IST
Viral Video: കാതറിനൊപ്പം ഇഴുകിചേര്‍ന്ന് റൊണാള്‍ഡോ, കുരുക്ക് മുറുകുന്നു

ഫുട്‌ബോള്‍ ലോകത്ത് ഇതിഹാസ താരമായ  യുവന്‍റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരായ പീഡന ആരോപണം ശക്തമാകുന്നു. കാതറിന്‍റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള തെളിവുകള്‍ കളാണ് ഇപ്പോള്‍പുറത്തുവന്നിരിക്കുന്നത്. 

ബലാത്സംഗം നടന്നുവെന്ന് കാതറിന്‍ ആരോപിച്ച സംഭവത്തിന് തൊട്ടുമുമ്പ് റൊണാള്‍ഡോയും കാതറിനും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍  പുറത്തുവന്നിരിക്കുന്നത്.

കാതറിനെ പ്രണയപാരവശ്യത്തോടെ ഉമ്മവെയ്ക്കുന്നതും വട്ടം ചുറ്റിപിടിക്കുന്നതും റൊണാള്‍ഡോയെ കാതറിന്‍ വശീകരിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ വീഡിയോയില്‍ ദൃശ്യമാണ്.

താരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 34 കാരിയായ കാതറിന്‍ മയോര്‍ഗയാണ് രംഗത്തെത്തിയത്. അമേരിക്കന്‍ വംശജയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കുകയാണെന്ന് പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനു മുന്‍പ് തന്നെ, താന്‍ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതി വ്യാജമാണെന്നും തന്‍റെ പേരുപയോഗിച്ച് പ്രശസ്തി  നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.

2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. ലാസ് വെഗാസില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കാതറിന്‍റെ ആരോപണം.

പിന്നീട് ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയതായും യുവതി ആരോപിച്ചിരുന്നു. ഒമ്പതു വര്‍ഷത്തിനുശേഷമാണ് ആ സംഭവത്തെക്കുറിച്ച് പൊതുമധ്യത്തില്‍ മയോര്‍ഗ സംസാരിക്കുന്നത്.

 

Trending News