close

News WrapGet Handpicked Stories from our editors directly to your mailbox

അടുത്ത വര്‍ഷം വിരമിച്ചേക്കും -റൊണാള്‍ഡോ

റയല്‍ വിട്ട് കഴിഞ്ഞ വര്‍ഷം യുവന്‍റസില്‍ ചേര്‍ന്ന ക്രിസ്റ്റ്യാനോയ്ക്ക് ഇനി മൂന്ന് വര്‍ഷത്തെ കരാര്‍ കാലാവധി കൂടി ബാക്കിയുണ്ട്. 

Sneha Aniyan | Updated: Aug 21, 2019, 08:00 PM IST
അടുത്ത വര്‍ഷം വിരമിച്ചേക്കും -റൊണാള്‍ഡോ

രാധകരെയും ഫുട്‌ബോള്‍ ലോകത്തെയും ഞെട്ടിച്ച് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ!!

പോര്‍ച്ചുഗല്‍ സ്‌റ്റേഷന്‍ ടി.വി1ന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ വിരമിക്കലിനെ കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് താരം.  

വിരമിക്കലിനെ കുറിച്ച് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. ചിലപ്പോള്‍ അടുത്ത വര്‍ഷം ഞാന്‍ ബൂട്ടഴിച്ചേക്കാം. അല്ലെങ്കില്‍ 40, 41 വയസ്സുവരെ കളിച്ചേക്കാം- താരം വ്യക്തമാക്കി. 

ഫുട്‌ബോള്‍ തനിക്ക് കിട്ടിയ ഒരു വലിയ സമ്മാനമാണെന്നും അത് താന്‍ ആസ്വദിക്കുകയാണെന്നും പറഞ്ഞ റൊണാള്‍ഡോ തുടര്‍ന്നും അത് ആസ്വദിക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി. 

റയല്‍ വിട്ട് കഴിഞ്ഞ വര്‍ഷം യുവന്‍റസില്‍ ചേര്‍ന്ന ക്രിസ്റ്റ്യാനോയ്ക്ക് ഇനി മൂന്ന് വര്‍ഷത്തെ കരാര്‍ കാലാവധി കൂടി ബാക്കിയുണ്ട്. 

ഇതിനിടെ ക്രിസ്റ്റ്യാനോ ഡേവിഡ് ബെക്കാമിന്‍റെ മാതൃകയില്‍ അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലേയ്ക്ക് ചേക്കേറിയേക്കുമെന്നും അഭ്യൂഹമുണ്ട്.

അഞ്ച് ബാലണ്‍ദ്യോര്‍, നാല് യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂസ്, മൂന്ന് രാജ്യങ്ങളിലായി ക്ലബ് കിരീടങ്ങള്‍, രാജ്യത്തിനു വേണ്ടി 158 ഗോളുകള്‍, ക്ലബ് കരിയറില്‍ 601 ഗോളുകള്‍ എന്നിവ റൊണാള്‍ഡോയ്ക്ക് സ്വന്തമാണ്. 

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും റയല്‍ മാഡ്രിഡിനുംശേഷം ഇപ്പോള്‍ യുവന്‍റസ് കുപ്പായത്തിലും തിളങ്ങിക്കൊണ്ടിരിക്കുന്ന റൊണാള്‍ഡോയെ കാത്ത് നേട്ടങ്ങളുടെ ഒരു നീണ്ടനിര ഇനിയും കാത്തിരിപ്പുണ്ട്.