)
ജയ്പൂർ: പതിനാലുകാരന്റെ വെടിക്കെട്ടിന് മുന്നിൽ അടിപതറി മുൻ ചമ്പ്യാന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വൈഭവ് സൂര്യവംശി സിക്സർ വെടിക്കെട്ട് നടത്തിയതിലൂടെ കൂളായിട്ടാണ് രാജസ്ഥാൻ വിജയലക്ഷ്യമായ 210 റൺസ് മറികടന്നത്. അതും വെറും 2 വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ.
14 കാരനായ വൈഭവ് സൂര്യവംശി മിന്നും പ്രകടനമാണ് ഇന്നലെ കാഴ്‌ചവച്ചത്. 11 സിക്സറും ഏഴ് ഫോറുകളും അടക്കം 101 റണ്‍സ് നേടുകയായിരുന്നു വൈഭവ്. താരം അര്‍ധ സെഞ്ച്വറി തികച്ചത് 17 പന്തിലായിരുന്നു. പിന്നീടുള്ള 18 പന്തില്‍ അടുത്ത 50 റണ്‍സ് കൂടി നേടുകയായിരുന്നു. അതുപോലെ ജയ്സ്വാള്‍ 40 പന്തില്‍ രണ്ട് സിക്സറും ഏഴ് ഫോറും അടക്കം 70 റണ്‍സ് നേടി.
ടോസ് നേടിയ രാജസ്ഥാൻ ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 50 പന്തില്‍ നാല് സിക്സറും അഞ്ചുഫോറുമടക്കം 84 റണ്‍സ് നേടി. ജോസ് ബട്ട്‌ലര്‍ 26 പന്തില്‍ നാല് സിക്സറും മൂന്ന് ഫോറുകളും അടക്കം 50 റണ്‍സ് നേടി. സായ് സുദര്‍ശന്‍ 30 പന്തില്‍ 39 റണ്‍സ് നേടി.
ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും തുടക്കം മുതല്‍ ഗുജറാത്തിനെതിരെ വൻ ആക്രമണമായിരുന്നു നടത്തിയത്. ഇതിനിടയിൽ രണ്ടാം ഓവറില്‍ ജയ്‌സ്വാളിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ബട്‌ലര്‍ കൈവിട്ടു കളഞ്ഞത് ഗുജറാത്തിന് വലിയ ആഘാതമായി. ഇഷാന്ത് ശര്‍മ്മയ്‌ക്കെതിരെ മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറികളും സഹിതം വൈഭവ് 28 റണ്‍സാണ് നാലാം ഓവറില്‍ നേടിയത്. ഇതിനിടയിൽ വൈഭവിനെ 38 പന്തിൽ 101 റൺസിന് പ്രസീദ് കൃഷ്ണ പുറത്താക്കിയതോടെ ഗുജറാത്തിന് ആശ്വാസമായി.
നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് 209 റണ്‍സാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെത് ശരിക്കുമൊരു തകര്‍പ്പന്‍ തുടക്കമായിരുന്നു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ചു. ടീം ആറോവറില്‍ അമ്പത് കടന്നു. പവര്‍ പ്ലേയ്ക്ക് ശേഷവും രാജസ്ഥാന്‍ ബൗളര്‍മാരെ അടിച്ചുകളിച്ച ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി തികച്ചതോടെ ടീം പത്തോവറില്‍ 92 ലെത്തി.
സ്‌കോര്‍ 93 ല്‍ നില്‍ക്കേ സായ് സുദര്‍ശന്‍ പുറത്താകുകയും. 30 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത സുദര്‍ശനെ മഹീഷ് തീക്ഷണയാണ് കെട്ടുകെട്ടിച്ചത്. മൂന്നാമനായി ഇറങ്ങിയ ജോസ് ബട്‌ലറും കത്തിക്കയറിയതോടെ ഗുജറാത്ത് സ്‌കോര്‍ കുതിച്ചു. ഹസരങ്ക എറിഞ്ഞ 15-ാം ഓവറില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം ഗുജറാത്ത് അടിച്ചെടുത്തത് 24 റണ്‍സാണ്. 16-ാം ഓവറില്‍ സ്‌കോര്‍ 150 കടന്നു. പിന്നാലെ ഗില്ലും പുറത്തായി. 50 പന്തില്‍ 84 റണ്‍സെടുത്താണ് ഗുജറാത്ത് നായകൻ മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.