റഷ്യയ്ക്ക് 4 വര്‍ഷം കായികവിലക്ക്

റഷ്യയ്ക്ക് കായികവിലക്ക്. അടുത്ത നാലു വര്‍ഷം രാജ്യാന്തര കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ റഷ്യയ്ക്കാവില്ല. 

Sheeba George | Updated: Dec 9, 2019, 06:24 PM IST
റഷ്യയ്ക്ക് 4 വര്‍ഷം കായികവിലക്ക്

മോ​സ്കോ: റഷ്യയ്ക്ക് കായികവിലക്ക്. അടുത്ത നാലു വര്‍ഷം രാജ്യാന്തര കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ റഷ്യയ്ക്കാവില്ല. 

രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡ (വേള്‍ഡ് ആന്‍ഡി ഡോപി൦ഗ് ഏജന്‍സി) യാണ് റഷ്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് വിലക്ക്.

വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ 2020 ടോ​ക്കി​യോ ഒളിംപിക്സ്, 2022 വി​ന്‍റ​ര്‍  ഒളിംപിക്സ് എ​ന്നി​വ​യി​ലൊ​ന്നും റ​ഷ്യ​ന്‍ താ​ര​ങ്ങ​ള്‍​ക്ക് പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. 2022ല്‍ ​ന​ട​ക്കു​ന്ന ഖ​ത്ത​ര്‍ ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പി​ലും പ​ങ്കെ​ടു​ക്കാ​നാ​കി​ല്ല. എ​ന്നാ​ല്‍ അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന യൂ​റോ ക​പ്പി​ല്‍ റഷ്യക്ക് മ​ത്സ​രി​ക്കാം. സെന്‍റ്പീറ്റേഴ്സ്ബര്‍ഗ് ആണ് യൂറോ കപ്പ് 2020 യ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.

കായികതാരങ്ങള്‍ക്ക് വ്യാപകമായി ഉത്തേജകമരുന്ന് നല്‍കുന്ന റഷ്യന്‍ പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് വിലക്ക്. കഴിഞ്ഞ ജനുവരിയില്‍ വാഡയുടെ അന്വേഷണ സംഘത്തിന് തെറ്റായ ഉത്തേജക പരിശോധനാ ഫലങ്ങളാണ് റഷ്യ കൈമാറിയതെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് ചേര്‍ന്ന യോഗത്തില്‍ വാഡയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് റഷ്യയെ വിലക്കാന്‍ ഐക്യകണ്‌ഠേന തീരുമാനമെടുത്തത്.

അ​തേ​സ​മ​യം, ന​ട​പ​ടി​ക്കെ​തി​രേ 21 ദി​വ​സ​ത്തി​ന​കം റഷ്യയ്ക്ക് അപ്പീല്‍ നല്‍കാം. 2015ലാ​ണ് റ​ഷ്യ​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള ഉ​ത്തേ​ജ​ക വി​വാ​ദം ചൂ​ടു​പി​ടി​ച്ച​ത്. ഇ​തേ തു​ട​ര്‍​ന്ന് 2016ലെ ​റി​യോ  ഒളിംപിക്സില്‍ റ​ഷ്യ​യെ പൂ​ര്‍​ണ​മാ​യി വി​ല​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. പി​ന്നീ​ട് ഉ​ത്ത​ര​വ് ഭാ​ഗീ​ക​മാ​യി പി​ന്‍​വ​ലി​ച്ചു.

വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ റഷ്യയ്ക്ക് അപ്പീല്‍ നല്‍കാം.