അന്നും ഇന്നും സച്ചിന്‍; പെറിയുടെ പന്തില്‍ സിക്സ് പറത്തി ഇതിഹാസ താരം!

അഞ്ചര വര്‍ഷങ്ങള്‍ക്ക് ശേഷം മൈതാനത്ത് തിരിച്ചെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Updated: Feb 9, 2020, 04:54 PM IST
അന്നും ഇന്നും സച്ചിന്‍; പെറിയുടെ പന്തില്‍ സിക്സ് പറത്തി ഇതിഹാസ താരം!

മെല്‍ബണ്‍: അഞ്ചര വര്‍ഷങ്ങള്‍ക്ക് ശേഷം മൈതാനത്ത് തിരിച്ചെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

ഓസ്ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനു വേണ്ടിയുള്ള പ്രദർശന മത്സരത്തിന്റെ ഭാഗമായിട്ടായിരുന്നു സച്ചിന്റെ പ്രകടനം. ഒരു ഓവര്‍ മാത്രം ബാറ്റ് ചെയ്ത സച്ചിനെതിരെ പന്തെറിഞ്ഞത് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം എലിസ് പെറിയാണ്. 

പ്രദര്‍ശന മത്സരത്തില്‍ ഒരോവര്‍ ബാറ്റ് ചെയ്യാന്‍ ട്വിറ്ററിലൂടെ പെറിയാണ് സച്ചിനോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ച സച്ചിന്‍ ഒരു ഓവർ ബാറ്റ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

തോളിനു പരുക്കേറ്റതിനാൽ ക്രിക്കറ്റ് ബാറ്റെടുക്കരുതെന്ന് സച്ചിന് ഡോക്ടറുടെ കർശന നിർദേശമുണ്ട്. ഇതവഗണിച്ചാണ് സച്ചിന്‍ മൈതാനത്തിറങ്ങിയത്. 

ബാറ്റ് ചെയ്യാനിറങ്ങുന്നതിന് മുന്‍പ് യുവരാജ് സിംഗിനൊപ്പം 40 മിനിറ്റ് സച്ചിൻ നെറ്റ്സ് പരിശീലനവും നടത്തി. നിലവില്‍ പോണ്ടി൦ഗ് ഇലവന്‍റെ പരിശീലകനാണ് സച്ചിന്‍. ചാരിറ്റി മത്സരത്തിൽ ആദം ഗിൽക്രിസ്റ്റിന്റെ ടീമില്‍ യുവരാജ് സി൦ഗും കളിച്ചിരുന്നു.