വീഡിയോ: ആരാധകരെ ട്രോളി ബ്ലാസ്റ്റേഴ്സ് താരം!

ഒരു ചെറിയ തോല്‍വിയില്‍ തങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ അഴിച്ച് വിടുന്ന ആരാധകരെയാണ് സഹല്‍ ട്രോളിയത്.

Last Updated : Nov 18, 2018, 04:18 PM IST
വീഡിയോ: ആരാധകരെ ട്രോളി ബ്ലാസ്റ്റേഴ്സ് താരം!

രാധകരുടെ ഇടയില്‍ നിന്നും നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങുന്നവരാണ് കായിക താരങ്ങള്‍. 

എന്നാലിപ്പോള്‍ ആരാധകരെ തിരിച്ച് ട്രോളി ശ്രദ്ധ നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹല്‍. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം സി. കെ വിനീത് ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവില്‍ വന്നതിനിടെയാണ് സംഭവം. 

ലൈവിനിടെ ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ‘സഹലിക്ക പൊളിയാണ്’ എന്ന കമന്‍റ് പാസാക്കി. ഇത് കണ്ട വിനീത് തൊട്ടപ്പുറത്തുണ്ടായിരുന്ന സഹലിനെ വിളിച്ച് ഇക്കാര്യം പറഞ്ഞു. 

ഇത് കേട്ട് വന്ന സഹല്‍ ആരാധകനോട് നന്ദി പറയുകയും. ഇത് എപ്പോഴും പറയണം എന്നും കൂട്ടിച്ചേര്‍ത്തു. ഇത് കേട്ടതോടെ ചിരിയടക്കാനാവാതെ വിനീത് പൊട്ടിച്ചിരിച്ചു. ആരാധകരും സഹലിന്‍റെ ഈ ട്രോളന്‍ മറുപടി ഏറെ ആസ്വദിച്ചു. 

ഒരു ചെറിയ തോല്‍വിയില്‍ തങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ അഴിച്ച് വിടുന്ന ആരാധകരെയാണ് സഹല്‍ ട്രോളിയത്. അഞ്ചാം സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതേ വരെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാത്ത കേരളാ ബ്ലാസ്റ്റേഴ്‌സ് വലിയ വിമര്‍ശനങ്ങളാണ് നിലവില്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

താരങ്ങള്‍ക്കെതിരെയും ആരാധകര്‍ രൂക്ഷ വിമര്‍ശനമാണ് അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ വരുന്നതിനിടയിലും അടുത്ത മത്സരങ്ങള്‍ക്ക് വേണ്ടി മികച്ച തയ്യാറെടുപ്പാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ നടത്തുന്നത്. 

Trending News