ധോണിയുടെ വിരമിക്കല്‍: സാക്ഷിയ്ക്കും പറയാനുണ്ട്!!

കൊല്‍ക്കത്തയില്‍ 2016 ടി20 ലോകകപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കൊഹ്‌ലി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

Last Updated : Sep 13, 2019, 05:53 PM IST
ധോണിയുടെ വിരമിക്കല്‍: സാക്ഷിയ്ക്കും പറയാനുണ്ട്!!

രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ഭാര്യ സാക്ഷി. തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച ഒരൊറ്റ വരിയിലൂടെയാണ് സാക്ഷി തന്‍റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. 

ഇതിനെയാണ് അഭ്യൂഹങ്ങള്‍ എന്നു പറയുക എന്ന ഒരൊറ്റ വരി ട്വീറ്റായിരുന്നു സാക്ഷിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി പങ്കുവച്ച ട്വീറ്റാണ് ഇടക്കാലത്തിന് ശേഷം വാര്‍ത്തകള്‍ക്ക് ചൂടുപകര്‍ന്നത്.

കൊല്‍ക്കത്തയില്‍ 2016 ടി20 ലോകകപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കൊഹ്‌ലി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

'ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്പെഷ്യല്‍ രാത്രി. ഫിറ്റ്നസ് ടെസ്റ്റിലെ എന്നതുപോലെ ധോണി തന്നെ ഓടിച്ചു' എന്ന തലക്കെട്ടോടെയായിരുന്നു കൊഹ്‌ലിയുടെ ട്വീറ്റ്. 

സൈനിക സേവനത്തിനായി വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനിന്നതാണ് ധോനിയുടെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹത്തിന് തുടക്കമിട്ടത്. 

കൂടാതെ, ധോണി വിരമിക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ ടീം മുഖ്യ സിലക്ടർ എംഎസ്കെ പ്രസാദും പ്രതികരിച്ചു. 

Trending News