താടിക്കടിയിലെ താടി ഒളിപ്പിക്കാനാണോ? യുവിയെ ട്രോളി സാനിയ!!

ടെന്നീസ് താരം സാനിയയാണ് യുവിയുടെ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയത്. 

Last Updated : Sep 29, 2019, 06:26 PM IST
താടിക്കടിയിലെ താടി  ഒളിപ്പിക്കാനാണോ? യുവിയെ ട്രോളി സാനിയ!!

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് പോസ്റ്റ്‌ ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

ക്ലീന്‍ ഷേവ് ചെയ്തുള്ള ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

പഴയ താടി വയ്ക്കണോ? എന്ന ചോദ്യത്തിനൊപ്പമാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. 

നിരവധി രസകരമായ കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍, ഇതില്‍ ഏറെ ചിരി പടര്‍ത്തിയ ഒരു കമന്‍റാണ് ഇപ്പോള്‍ തരംഗമാകുന്നത്. 

ടെന്നീസ് താരം സാനിയയാണ് യുവിയുടെ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയത്. 

താടിക്കടിയിലെ താടി  ഒളിപ്പിക്കാനാണോ മുഖം കൂർപ്പിച്ച് വച്ചിരിക്കുന്നത്?  ആ പഴയ താടി വേഗം വയ്ക്കൂവെന്നുമായിരുന്നു താരത്തിന്‍റെ മറുപടി. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് ജൂണ്‍ പത്തിനാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 

ടെസ്റ്റ്‌, ഏകദിന, ട്വന്‍റി-20 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് യുവരാജ്.

2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ ടീമിന്‍റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാനായിരുന്നു.

2019ല്‍ ഐപിഎല്ലിൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റി൦ഗ് പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

 

 
 
 
 

 
 
 
 
 
 
 
 
 

New look chikna chamela !!or should I bring back the beard ?

A post shared by Yuvraj Singh (@yuvisofficial) on

 

2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളാണ് ഇന്ത്യക്കായി കളിച്ചത്.

2007ലെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്സര്‍ പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമാണ് യുവി.

2007ലെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്സര്‍ പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമാണ് യുവി.

ഇന്ത്യക്കായി 58 ടി20 മത്സരങ്ങളില്‍ കളിച്ച യുവി 136.38 പ്രഹരശേഷിയില്‍ 1177 റണ്‍സടിച്ചു. എട്ട് അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു.

28 വിക്കറ്റുകളും സ്വന്തമാക്കി. 2017ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടി20 മത്സരം.2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് യുവി ഏകദിനങ്ങളില്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. 

Trending News