Viral Video: ചാഹലിന്‍റെ മുഖത്ത് കേക്ക് വലിച്ചെറിഞ്ഞ് സഞ്ജു!!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Sneha Aniyan | Updated: Nov 11, 2019, 06:00 PM IST
Viral Video: ചാഹലിന്‍റെ മുഖത്ത് കേക്ക് വലിച്ചെറിഞ്ഞ് സഞ്ജു!!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

ഋഷഭ് പന്ത്, വാഷിംഗ്‌ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹാൽ, ശിവം ദുബേ, ശ്രേയാസ് അയ്യർ, ശിഖർ ധവാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. 

സഹതാരങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന സഞ്ജു കേക്ക് മുറിക്കുന്നതും ഒരു കഷണം ചഹാലിന്‍റെ നേർക്ക് വലിച്ചെറിയുന്നതു൦ വീഡിയോയില്‍ വ്യക്തമായി കാണാനാകും. 

ആഘോഷത്തിന്‍റെ വീഡിയോ സഞ്ജു തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

 

 

ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയില്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു മത്സരം പോലും താരത്തിന് കളിക്കാനയിരുന്നില്ല. 

സഞ്ജുവിന് ആശംസകളുമായി ആരാധകരുടെ കൂട്ടായ്മയായ സഞ്ജു സാംസണ്‍ ഫാന്‍സ് ക്ലബ്ബും വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. 

പ്ലേയിങ് ഇലവനില്‍ സ്ഥാനം കിട്ടിയില്ലെങ്കിലും മത്സരം തുടങ്ങുന്നതിന് തൊട്ട് മുന്‍പായി സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു.

നാഗ്പുരിൽ നടന്ന മൂന്നാം ട്വന്റി20യിൽ 30 റൺസിനു ജയിച്ച ഇന്ത്യ പരമ്പര 2–1ന് സ്വന്തമാക്കിയിരുന്നു. 

2015ലാണ് സഞ്ജു ഇന്ത്യയ്ക്കുവേണ്ടി ട്വന്‍റി 20 മത്സരം കളിച്ചത്. ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരേ ഒരൊറ്റ മത്സരമാണ് സഞ്ജു ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചത്.