Sanju Samson: ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; മൂന്നാം ലോക കിരീടം സ്വന്തമാക്കി ഇന്ത്യ

Sanju Samson: സെഞ്ചറിക്കരികെ വീണ്ടും വീണെങ്കിലും തുടർച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസൺ (46 പന്തിൽ 89) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ

Written by - Vishnupriya S | Last Updated : Mar 9, 2026, 12:00 AM IST
  • ഓപ്പണറായി ഇറങ്ങിയ സഞ്ജു 8 സിക്സും 5 ഫോറുമുൾപ്പടെ നേടി ടോപ് സ്കോററായി.
  • ടി20 ലോകകപ്പ് ഫൈനലിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡാണ് സഞ്ജു സ്വന്തം പേരിൽ ചേർത്തത്
Sanju Samson: ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; മൂന്നാം ലോക കിരീടം സ്വന്തമാക്കി ഇന്ത്യ

ടി20 ലോകകപ്പിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ ബാറ്റിങ് പ്രകടനം കാഴ്ച്ചവച്ച സഞ്ജു പ്ലെയർ ഓഫ് ദി ടൂർണമെന്‍റായി. മൂന്നാം ട്വന്റി20 ലോകകപ്പ് കിരീടത്തിനായി ഇന്ത്യൻ ബാറ്റിങ് നിര അരയും തലയും മുറുക്കി ഇറങ്ങിയപ്പോൾ മോദി സ്റ്റേഡിയത്തിൽ 46 പന്തിൽ 89 റൺസെടുത്താണ് സഞ്ജു പുറത്തായത്. സെഞ്ചറിക്കരികെ വീണ്ടും വീണെങ്കിലും തുടർച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസൺ (46 പന്തിൽ 89) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓപ്പണറായി ഇറങ്ങിയ സഞ്ജു 8 സിക്സും 5 ഫോറുമുൾപ്പടെ നേടി ടോപ് സ്കോററായി.

Add Zee News as a Preferred Source

ടി20 ലോകകപ്പ് ഫൈനലിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡാണ് സഞ്ജു സ്വന്തം പേരിൽ ചേർത്തത്. ലോകകപ്പിൽ കൂടുതൽ സിക്സുകൾ നേടിയ താരമെന്ന റെക്കോർഡും സഞ്ജുവിന്റെ പേരിലായി. അഞ്ച് മത്സരങ്ങളിൽ നിന്ന് 24 സിക്സറുകളാണ് സഞ്ജു ഇതുവരെ എടുത്തത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണെടുത്തത്. 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 19 ഓവറിൽ 159 ന് പുറത്തായി. 96 റൺസ് വിജയത്തോടെ ഇന്ത്യ മൂന്നാം ട്വന്റി20 ലോകകപ്പ് കിരീടം ഏറ്റുവാങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News