ഐസിസിയുടെ പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാര നേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയത്.

ഐസിസി മാർച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം നേടി സഞ്ജു സാംസൺ. ടി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കയുടെ യുവതാരം കോണർ എസ്റ്റർഹൂയിസൻ എന്നിവരെ പിന്നിലാക്കിയാണ് സഞ്ജുവിന്റെ നേട്ടം.
ലോകകപ്പിൽ കളിച്ച മത്സരങ്ങളിലെല്ലാം മികച്ച ഫോമിലായിരുന്ന സഞ്ജു, കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നായി 321 റൺസ് നേടിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രമാണ് സഞ്ജു കളിച്ചത്. എന്നിട്ടും ടൂർണമെന്റിലെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്ത് സഞ്ജു ഫിനിഷ് ചെയ്തു. 80.25 എന്ന ബാറ്റിംഗ് ശരാശരിയിലായിരുന്നു സൂപ്പര്‍ 8 മുതല്‍ സഞ്ജുവിന്റെ പ്രകടനം.
വെസ്റ്റ് ഇൻഡീസിനെതിരായ അവസാന സൂപ്പര്‍ 8 പോരാട്ടത്തില്‍ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു ആണ് ടീമിനെ സെമി ഫൈനലിലേക്ക് നയിച്ചത്. പിന്നീട് സെമിയിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസെടുത്ത സഞ്ജു ന്യൂസിലൻഡിനെതിരായ ഫൈനലിലും 89 റൺസ് നേടി ടീമിന്റെ ടോപ് സ്കോററാകുകയും ടീമിന് ലോകകപ്പ് കിരീടം നേടിക്കൊടുക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.