ICC: ലോകകപ്പ് ടീമിൽ സഞ്ജു ഉൾപ്പെടെ 4 ഇന്ത്യൻ താരങ്ങൾ; ഐസിസി ടീം ഓഫ് ദി ടൂർണമെന്റ് പ്രഖ്യാപിച്ചു

സഞ്ജുവിനൊപ്പം ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.     

Written by - Karthika V | Last Updated : Mar 9, 2026, 11:36 PM IST
  • സഞ്ജുവിനെ കൂടാതെ മൂന്ന് ഇന്ത്യൻ താരങ്ങളും ടീമിൽ ഇടം നേടി.
  • ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ആ താരങ്ങൾ.
ICC: ലോകകപ്പ് ടീമിൽ സഞ്ജു ഉൾപ്പെടെ 4 ഇന്ത്യൻ താരങ്ങൾ; ഐസിസി ടീം ഓഫ് ദി ടൂർണമെന്റ് പ്രഖ്യാപിച്ചു

മുംബൈ: 2026 ടി20 ലോകകപ്പിലെ ടീം ഓഫ് ദ ടൂർണമെന്റിനെ പ്രഖ്യാപിച്ചു. മത്സരങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയ മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. സഞ്ജുവിനെ കൂടാതെ മൂന്ന് ഇന്ത്യൻ താരങ്ങളും ടീമിൽ ഇടം നേടി. ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ആ താരങ്ങൾ. സഞ്ജു വിക്കറ്റ് കീപ്പറായും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം നായകനായും തിരഞ്ഞെടുക്കപ്പെട്ടു.

Add Zee News as a Preferred Source

മുൻ താരങ്ങളും ഐസിസി പ്രതിനിധികളും മാധ്യമപ്രവർത്തകരും അടങ്ങുന്നതായിരുന്നു സെലക്ഷൻ പാനൽ. അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസാണ് സഞ്ജു ഈ ടൂർണമെന്റിൽ നേടിയത്. ഇന്ത്യയുടെ വിജയത്തിൽ നിർ‌‍ണായക പങ്കുവഹിച്ച ടൂർണമെന്റിലെ താരം കൂടിയായിരുന്നു. ഇഷാൻ കിഷനും ബാറ്റിങ്ങിൽ തിളങ്ങി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഹാർദിക്കും ടീമിലിടം നേടി. ലോകകപ്പ് ഫൈനലിലെ താരമായ ജസ്പ്രീത് ബുംറയും തിരഞ്ഞെടുക്കപ്പെട്ടു.

Also Read: Sanju Samson Fan: മുതലാളി സഞ്ജു ഫാൻ! സെമിയിൽ 1000, ഫൈനലിൽ 2000; ലോകകപ്പ് ജയത്തിൽ ജീവനക്കാർക്ക് കടയുടമയുടെ സമ്മാനം

പാക് താരം സഹിബ്‌സാദ ഫർഹാൻ, ഇംഗ്ലണ്ട് ഓൾറൗണ്ടർ വിൽ ജാക്‌സ്, വിൻഡീസ് ബൗളർ ജേസൺ ഹേൾഡർ, ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഡിഡി, ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റാഷിദ്, സിംബാബ്‌വേ പേസർ ബ്ലെസ്സിങ് മുസറാബാനി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് താരങ്ങൾ. 12-ാമനായി യുഎസ്എ ബൗളർ ഷാഡ്‌ലി വാൻ ഷാൽക്വിക്കിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. വെറും നാല് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റാണ് ഷാഡ്ലിയെടുത്തത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News