)
അതെ, അവസാനം ആ പ്രഖ്യാപനം വന്നിരിക്കുന്നു. ഏറെ നാളായി ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത ഇന്ന് ലോകത്തിന് മുമ്പില്‍ പ്രഖ്യാപിക്കുമ്പോൾ കണ്ണീരും പുഞ്ചിരിയും ഒന്നിച്ചുണ്ട്. കഴിഞ്ഞ സീസണിന്റെ അവസാനം മുതല്‍ ആരംഭിച്ച ചര്‍ച്ചകളാണ് സഞ്ജുവിന്റെ മാറ്റം. ഏറ്റവും മികച്ച സമയത്തെ സഞ്ജുവിന്റെ കൃത്യതയാര്‍ന്ന തീരുമാനം ആണിതെന്നാണ് ക്രിക്കറ്റ് ലോകം ഇതിനെ വിലയിരുത്തുന്നത്.
2009ലെ ഐപിഎല്ലിൽ സഞ്ജുവിനെ കൊല്‍ക്കത്ത അവരുടെ പൂളിൽ ഉൾപ്പെടുത്തി. 2012ല്‍ ടീമിൽ ഇടം ലഭിച്ചെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. 2013ല്‍ രാജസ്ഥാന് റോയല്‍സിൽ എത്തുന്നതോടെയാണ് സഞ്ജുവിന്റെ ഐപിഎൽ കരിയർ മാറുന്നത്. രാജസ്ഥാന്റെ സ്ഥിരം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് എത്താൻ സഞ്ജുവിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. ബാറ്റിംഗിലും പയറ്റിതെളിഞ്ഞതോടെ ക്യാപ്റ്റൻ സ്ഥാനവും കേരളത്തിന്റെ അഭിമാന താരത്തെ തേടി എത്തി.
2021ൽ ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കുമ്പോൾ ഒന്നും അല്ലാതിരുന്ന ടീമിനെ ഫൈനൽ വരെ എത്തിക്കാനും, ഒരു ബ്രാന്റ് വാല്യൂ നേടികൊടുക്കാനും സഞ്ജുവിനായിട്ടുണ്ട്. അതിനുള്ള അവസരം രാജസ്ഥാന് സഞ്ജുവിനും നൽകിയെന്നതാണ് മറ്റൊരു വസ്തുത. ഇരു കൂട്ടരം ഒരേ ദിശയിൽ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ ആരാധകർക്കും വലിയ പ്രതീക്ഷ ആയിരുന്നു. എന്നാൽ കഴിഞ്ഞ സീസൺ മുതല്‍ ഇരുകൂട്ടരും രണ്ട് ദിശയിലേക്ക് നീങ്ങി.
പുതിയ ഒരാള്‍ക്ക് രാജസ്ഥാൻ അവസരം നൽകാൻ തീരുമാനിച്ചതും, ലേലത്തില്‍ പഴയ താരങ്ങളെ നില നിർത്താത്തതുമായിരുന്നു തര്‍ക്കങ്ങളിലേക്ക് എത്തിച്ചത്. അത് കളിക്കളത്തിലും വ്യക്തമായി കാണാമായിരുന്നു. അത് ചെന്നവസാനിച്ചത് പോയിന്റ് പട്ടിയില്‍ ഒമ്പതാം സ്ഥാനത്തും.
12 വർഷത്തെ യാത്ര അവസാനിപ്പിച്ച് സഞ്ജു രാജസ്ഥാനിൽ നിന്നും പടിയിറങ്ങുമ്പോൾ നഷ്ടം ഇരുകൂട്ടർക്കുമുണ്ട്. ഒപ്പം പുതിയ പ്രതീക്ഷകളും. തലയ്ക്ക് ഒപ്പം സഞ്ജുകൂടി ചേരുമ്പോള്‍ ചെന്നൈ ഇനി കത്തിക്കയറും എന്നതിൽ സംശയം ഇല്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമില്‍ ആ പ്രതിഫലനം ഇതിനോടകം കണ്ടു തുടങ്ങിയിട്ടുണ്ട്.
ചേട്ടനും തലയും ഒന്നിക്കുമ്പോള്‍ പ്രതീക്ഷിച്ചത് പോലെ ക്യാപ്റ്റന്‍ കം വിക്കറ്റ് കീപ്പറെയാണ് ചെന്നൈക്ക് ലഭിക്കുന്നത്. പത്താം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥാനത്തെയ്ക്കുള്ള കുതിപ്പിനായുളള തയാറെടുപ്പുകൾ തലയുടെ ടീം തുടങ്ങിക്കഴിഞ്ഞു. സഞ്ജു ആരാധകര്‍ കൂട്ടത്തോടെ ഇനി ചെന്നൈയില്‍ എത്തുമെന്നതും മറ്റൊരു സത്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.