പൂനെ ട്വന്‍റി20: ശ്രീലങ്കയ്ക്കെതിരെ സഞ്ജു കളത്തില്‍!

കാത്തിരിപ്പിന് വിരാമമായി. കേരളത്തിന്‍റെ സഞ്ജു സാംസണ്‍ ഇന്ന് കളത്തിലിറങ്ങു൦.

Sheeba George | Updated: Jan 10, 2020, 07:35 PM IST
പൂനെ ട്വന്‍റി20: ശ്രീലങ്കയ്ക്കെതിരെ സഞ്ജു കളത്തില്‍!

പൂനെ: കാത്തിരിപ്പിന് വിരാമമായി. കേരളത്തിന്‍റെ സഞ്ജു സാംസണ്‍ ഇന്ന് കളത്തിലിറങ്ങു൦.

ശ്രീലങ്കയ്ക്കെതിരെ ഇന്ന് പൂനെയില്‍ നടക്കുന്ന അവസാന ട്വന്‍റി20 മത്സരത്തില്‍ ഋഷഭ് പന്തിന് പകരമായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

നവംബറില്‍ ബംഗ്ളാദേശിനെതിരായ പരമ്പരയില്‍ ടീമിലെത്തിയത് വിരാട് കൊഹ്‌ലിക്ക് വിശ്രമമായതിനാല്‍. പക്ഷേ ഒറ്റമത്സരത്തിലും കളിപ്പിച്ചില്ല. തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ശിഖര്‍ ധവാന് പരിക്കേറ്റതിനാല്‍ ഡിസംബറില്‍ വിന്‍ഡീസിനെതിരായ ട്വന്‍റി20 പരമ്പരയിലും സഞ്ജു ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും കാര്യവട്ടത്ത് നടന്ന ട്വന്‍റി20യില്‍ പകരക്കാരനായി. 

ഈ വര്‍ഷം രോഹിതിന് വിശ്രമമായതിനാല്‍ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ റിസര്‍വ് ഒപ്പണായി അംഗത്വം. കഴിഞ്ഞ കളിയില്‍ ധവാനെയും രാഹുലിനെയും ഓപ്പണറാക്കിയതോടെ ഇന്‍ഡോറിലും സഞ്ജുവിന്‍റെ ഡോര്‍ അടഞ്ഞു. 

രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കാനുള്ള അവസരം പോലും നിഷേധിച്ചാണ് സഞ്ജുവിനെ ഒന്‍പത് മത്സരങ്ങളില്‍ ഡ്രെസിംഗ് റൂമിലിരുത്തിയത്.. 

പൂനെ: ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20യില്‍ ഇന്ത്യ ആദ്യബാറ്റ് ചെയ്യും. മലയാളി താരമായ സഞ്ജുവിനെ ടീമിലിറക്കിയാണ് ഇന്ത്യ ബാറ്റിങിനൊരുങ്ങുന്നത്.
ഋഷബ് പന്തിന് പകരം സഞ്ജു ടീമിലെത്തി. കുല്‍ദീപിന് പകരം യൂസ്വേന്ദ്ര ചാഹലും ശിവം ദുബെയ്ക്ക് പകരം മനീഷ് പാണ്ഡെയും ടീമിലെത്തി.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും. ഋഷഭ് പന്തിന് പകരം സഞ്ജുവും കുല്‍ദീപിന് പകരം യൂസ്വേന്ദ്ര ചാഹലും ശിവം ദുബെയ്ക്ക് പകരം മനീഷ് പാണ്ഡെയും ടീമിലെത്തി.

ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ടി20 മല്‍സരം മഴയെ തുടര്‍ന്ന് ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിന്‍റെ  ഏകപക്ഷീയ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. പുനെയില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.