അസം: സന്തോഷ് ട്രോഫി ഫുട്ബോളിൽ ആതിഥേയരായ അസമിനെ തകർത്ത് കേരളം സെമിഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളത്തിന്റെ കരുത്തുറ്റ വിജയം. സിലാപത്തർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളത്തിനായി 17–ാം മിനിറ്റിൽ എം. മനോജാണ് ആദ്യ ഗോൾ കണ്ടെത്തിയത്. വി. അർജുൻ എടുത്ത കൃത്യതയാർന്ന കോർണർ കിക്ക് മനോജ് വലയിലെത്തിക്കുകയായിരുന്നു.
മത്സരത്തിന്റെ 45-ാം മിനിറ്റിൽ സന്ദീപ് നൽകിയ ക്രോസ് വലയിലെത്തിച്ച് മുഹമ്മദ് അജ്സൽ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ആതിഥേയരായ അസം ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധം മറികടക്കാനായില്ല. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, ഇൻജറി ടൈമിൽ ദിൽഷാദ് അബൂബക്കർ മൂന്നാം ഗോളും കണ്ടെത്തിയതോടെ കേരളത്തിന്റെ വിജയം പൂർണ്ണമായി. സെമി ഫൈനലിൽ ശക്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









