Shai Hope : ഇംഗ്ലണ്ടിനെതിരെ ഒരു കിടിലൻ സെഞ്ചുറി; പിന്നാലെ കോലിക്കും വിവിയൻ റിച്ചാർഡിനും ഒപ്പമെത്തി വിൻഡീസ് ക്യാപ്റ്റൻ

Shai Hope Century vs England : 83 പന്തിൽ 109 റൺസെടുത്താണ് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ തന്റെ കരിയറിലെ 16-ാം ഏകദിന സെഞ്ചുറി സ്വന്തമാക്കിയത്

Written by - Jenish Thomas | Last Updated : Dec 4, 2023, 03:17 PM IST
  • 114 ഏകദിന ഇന്നിങ്സിൽ നിന്നാണ് ഹോപ്പ് 5,000 റൺസ് സ്വന്തമാക്കുന്നത്
  • 83 പന്തിലാണ് ഹോപ്പിന്റെ സെഞ്ചുറി
  • മത്സരത്തിൽ വിൻഡീസ് നാല് വിക്കറ്റിന് ജയിച്ചു
  • പട്ടികയിൽ ബബർ അസാണ് മുന്നിലുള്ളത്
Shai Hope : ഇംഗ്ലണ്ടിനെതിരെ ഒരു കിടിലൻ സെഞ്ചുറി; പിന്നാലെ കോലിക്കും വിവിയൻ റിച്ചാർഡിനും ഒപ്പമെത്തി വിൻഡീസ് ക്യാപ്റ്റൻ

അടുത്തിടെ കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ഏറ്റവും നഷ്ടമാണ് ക്രിക്കറ്റിലെ അതികായകരായിരുന്ന വെസ്റ്റ് ഇൻഡീസിന്റെ അഭാവം. എന്നാൽ ആ കുറവ് നികത്തുകയാണ് ഇപ്പോൾ വിൻഡീസ്. ഇംഗ്ലണ്ടിനെ സ്വന്തം തട്ടകത്തിൽ വെച്ച് തകർത്താണ് കരീബിയൻ ടീം ഏകദിനത്തിലെ തങ്ങളുടെ പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നാല് വിക്കറ്റിനാണ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലീഷ് ടീമിനെ തകർത്തത്. ഇംഗ്ലണ്ട് ഉയർത്തിയ 326 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കീഴ്ടക്കുകയായിരുന്നു കരീബിയൻ സംഘം. ക്യാപ്റ്റൻ ഷായി ഹോപ്പ് നേടിയ സെഞ്ചുറിയുടെ മികവിലാണ് വിൻഡീസ് ഇംഗ്ലണ്ടിനെ തകർത്തത്.

ഷായി ഹോപ്പിന്റെ ഏകദിന കരിയറിലെ 16-ാം സെഞ്ചുറി നേട്ടമാണിത്. സെഞ്ചുറി നേട്ടത്തിലൂടെ ഷായി ഹോപ്പ് തന്റെ ഏകദിന റൺസ് വേട്ട 5,000 തികച്ചിരിക്കുന്നത്. ഇതോടെ വിൻഡീസ് നായകൻ ഇന്ത്യൻ താരം വിരാട് കോലിയുടെയും ക്രിക്കറ്റ് ഇതിഹാസം സർ വിവിയൻ റിച്ചാർഡിനൊപ്പമെത്തി. 114 ഏകദിന ഇന്നിങ്സിൽ നിന്നാണ് ഹോപ്പ് 5,000 റൺസെന്ന് നാഴികകല്ല് താണ്ടുന്നത്. കോലിയും വിവിയൻ റിച്ചാർഡും സമാനമായി 114 ഇന്നിങ്സിൽ നിന്നാണ് 5,000 റൺസ് തന്റെ കരിയറിൽ സ്വന്തമാക്കിയത്. അതേസമയം ഏകദിനത്തിൽ അതിവേഗം 5,000 റൺസ് പിന്നിടുന്നത് പാകിസ്താൻ താരം ബാബർ അസമാണ്. 97 ഇന്നിങ്സിൽ നിന്നാണ് പാകിസ്താൻ മുൻ ക്യാപ്റ്റൻ 5,000 റൺസ് സ്വന്തമാക്കുന്നത്.

ALSO READ : IPL 2024 Auction : അടുത്ത ഐപിഎല്ലിലേക്ക് അവസരം കാത്ത് 1166 താരങ്ങൾ; ടീമുകളുടെ പ്രധാന ലക്ഷ്യം രചിൻ രവീന്ദ്രയും ട്രാവിസ് ഹെഡും

ഏകദിനത്തിൽ വേഗത്തിൽ 5,000 റൺസെടുത്ത താരങ്ങൾ

ബാബർ അസം - 97 ഇന്നിങ്സുകൾ

ഹാഷിം അലം - 101 ഇന്നിങ്സുകൾ

സർ വിവിയൻ റിച്ചാർഡ്സ് - 114  ഇന്നിങ്സുകൾ

വിരാട് കോലി - 114 ഇന്നിങ്സുകൾ

ഷായി ഹോപ്പ് - 114 ഇന്നിങ്സുകൾ

മത്സരത്തിൽ നാല് വിക്കറ്റിനാണ് വിൻഡീസ് ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്സീഷ് ടീം ഹാരി ബ്രൂക്കിന്റെ ഇന്നിങ്സിന്റെ പിൻബലത്തിൽ നിശ്ചിത ഓവറി 325 റൺസിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് 150 റൺസ് സ്കോർ ബോർഡിലേക്ക് എഴുതി ചേർക്കുന്നതിന് മുമ്പ് ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. തുടർന്നെത്തിയ ക്യാപ്റ്റൻ ഹോപ്പിന്റെ ബാറ്റിങ് മികവിലാണ് വിൻഡീസ് ജയം സ്വന്തമാക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News