ലോകകപ്പ് കിരീടം ആര്‍ക്കെന്ന് പ്രവചിച്ച് ഷെയ്ന്‍ വോണ്‍....

ലോകം ക്രിക്കറ്റിന്‍റെ ലഹരിയാലമരാന്‍ ഇനി അധികം മാസങ്ങളില്ല. എന്നാല്‍ 2019ലെ ലോകക്കപ്പ് ആര് നേടുമെന്ന കാര്യത്തിലാണ് എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും ആശങ്ക.

Last Updated : Mar 18, 2019, 06:14 PM IST
ലോകകപ്പ് കിരീടം ആര്‍ക്കെന്ന് പ്രവചിച്ച് ഷെയ്ന്‍ വോണ്‍....

ബൈ: ലോകം ക്രിക്കറ്റിന്‍റെ ലഹരിയാലമരാന്‍ ഇനി അധികം മാസങ്ങളില്ല. എന്നാല്‍ 2019ലെ ലോകക്കപ്പ് ആര് നേടുമെന്ന കാര്യത്തിലാണ് എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും ആശങ്ക.

എന്നാല്‍ വരാനിരിക്കുന്ന ലോകകപ്പില്‍ കിരീടം ആര് നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഇപ്പോള്‍ മികച്ച ഫോമില്‍ കളിക്കുന്ന രണ്ട് ടീമാണ് ഇന്ത്യയും ഇംഗ്ലണ്ടും. നിലവില്‍ ഈ രണ്ടു ടീമിനാണ് ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയെന്ന്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ ഒരുവര്‍ഷമായി സ്ഥിരതയോടെ കളിക്കുന്ന ടീമുകളാണിതെന്ന് വോണ്‍ വിലയിരുത്തി. പക്ഷെ, ഓസ്‌ട്രേലിയ നാല് ലോകകപ്പുകള്‍ നേടിയ ടീമാണ്. 1999ല്‍ ഇംഗ്ലണ്ടില്‍ ഒടുവില്‍ ലോകകപ്പ് നടന്നപ്പോള്‍ ചാമ്പ്യന്മാരായതും ഓസ്‌ട്രേലിയയാണ്. അവര്‍ വലിയ ടൂര്‍ണമെന്‍റുകള്‍ ജയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും വോണ്‍ പറഞ്ഞു.

എന്നാല്‍, ഇത്തവണയും സ്ഥിതി വ്യത്യസ്തമായിരിക്കില്ലെന്നാണ് ഈ മുന്‍ താരത്തിന്‍റെ വിലയിരുത്തല്‍. കിരീടം കൊണ്ടുപോകുക ഓസ്‌ട്രേലിയതന്നെയായിരിക്കും. സ്മിത്തും വാര്‍ണറും ഇല്ലാതെ 360 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ടീമാണിത്. അവര്‍ ലോകകപ്പ് ആകുമ്പോഴേക്കും ഫോമിലെത്തും. ഓസ്‌ട്രേലിയ തന്നെയായിരിക്കും ഈ ലോകകപ്പും സ്വന്തമാക്കാന്‍ പോകുന്നതെന്ന് ഷെയ്ന്‍

കഴിഞ്ഞ 12 മാസം ഓസട്രേലിയയുടെ ക്രിക്കറ്റ് നിലവാരം കുറഞ്ഞതായിരുന്നു. എന്നാലിപ്പോള്‍ മികച്ചതാവുകയാണ്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള അഞ്ചോളം താരങ്ങള്‍ ഓസ്‌ട്രേലിയയ്ക്കുണ്ട്, അതാണ് ടീമിന്‍റെ മികവ്. മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ടീമിന്‍റെ ജയം തീരുമാനിക്കാന്‍ ശേഷിയുള്ളവരാണന്ന് വോണ്‍ ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയന്‍ ടീമിന് ലോകത്ത് എവിടെയും ജയിക്കാന്‍ കഴിവുള്ളവരാണെന്ന ആത്മവിശ്വാസം ഉണ്ടെന്നത് അവരുടെ ഏറ്റവും വലിയ മികവ് ആണെന്നും വോണ്‍ എടുത്തുപറഞ്ഞു. സ്മിത്തും വാര്‍ണറും എത്തുന്നതോടെ ടീമിന്‍റെ ആത്മവിശ്വാസം കൂടുതല്‍ ഉയരുമെന്നും ഓസ്‌ട്രേലിയ അപരാജിതരാകുമെന്നും വോണ്‍ പറഞ്ഞു. 

ഇന്ത്യയോ ഇംഗ്ലണ്ടോ ആയിരിക്കും ലോകകപ്പ് നേടാന്‍ സാധ്യതയെന്നാണ് ഭൂരിപക്ഷം മുന്‍ താരങ്ങളും പ്രവചിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ സമീപകാലത്ത് മോശം പ്രകടനം നടത്തിയതിനാല്‍ ലോകകപ്പ് ഫേവറേറ്റ്സില്‍ പിന്നിലാണ്.

 

Trending News