മകന് സൊറാവറിനെ കണ്ടിട്ട് രണ്ടു വര്‍ഷത്തോളമായെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. 2023 ഒക്ടോബറിലാണ് ഭാര്യ അയേഷ മുഖര്‍ജിയില്‍നിന്ന് ധവാന് വിവാഹമോചനം ലഭിച്ചത്. അയേഷയ്‌ക്കൊപ്പമാണ് ധവാന്റെ മകന്‍ താമസിക്കുന്നത്. മകനെ കാണാനും സംസാരിക്കാനും താരത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അതിനു സാധിക്കുന്നില്ലെന്നാണ് ശിഖര്‍ ധവാന്റെ വിഷമം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
'മകന്‍ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണമെന്നാണ് എന്റെ ആഗ്രഹം. മൂന്നോ, നാലോ ദിവസം കൂടുമ്പോള്‍ ഞാന്‍ അവന് സന്ദേശങ്ങള്‍ അയക്കാറുണ്ട്. പക്ഷേ എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മകന്‍ എന്റെ സന്ദേശങ്ങള്‍ കാണുന്നുണ്ടോയെന്നു പോലും അറിയില്ല. എന്നാലും കുഴപ്പമില്ല. ഞാന്‍ അതു തുടര്‍ന്നുകൊണ്ടിരിക്കും- ശിഖര്‍ ധവാന്‍ പറഞ്ഞു.
''ഞാന്‍ മകനെ കണ്ടിട്ട് രണ്ടു വര്‍ഷമായി. ഒരു വര്‍ഷമായി അവനോട് സംസാരിച്ചിട്ട്. ഇത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഈയൊരു സാഹചര്യത്തില്‍ ജീവിക്കാന്‍ ഞാന്‍ പഠിച്ചുകഴിഞ്ഞു.''
മകന് ഇപ്പോള്‍ 11 വയസ്സായിട്ടുണ്ട്. പക്ഷേ രണ്ടര വയസ്സുവരെ മാത്രമാണു ഞാന്‍ അവനെ കണ്ടിട്ടുള്ളതെന്നും ധവാന്‍ പ്രതികരിച്ചു.
2011 ലാണ് അയേഷ മുഖര്‍ജിയും ധവാനും വിവാഹിതരാകുന്നത്. അയേഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 11 വര്‍ഷം നീണ്ട വിവാഹ ജീവിതത്തില്‍ ധവാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതായി ഡല്‍ഹി കോടതി വിലയിരുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









