)
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ന് സെഞ്ചുറി നേടിയതോടെ പുതിയ റെക്കോർഡിട്ടിരിക്കുകയാണ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. അപൂർവ റെക്കോർഡ് ആണ് ഗിൽ സ്വന്തമാക്കിയത്. ക്യാപ്റ്റനായി ഇറങ്ങിയ ഏഴാം ടെസ്റ്റിൽ അഞ്ചാം സെഞ്ചുറി നേടി കൊണ്ടാണ് ഗില്ലിന്റെ നേട്ടം. ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ പത്താമത്തെ സെഞ്ചുറിയാണിത്. ടെസ്റ്റിൽ പത്തും ഏകദിനത്തിൽ എട്ടും ടി20യിൽ ഒരു സെഞ്ചുറിയുമാണ് ഗിൽ നേടിയിട്ടുള്ളത്. ഗില്ലിന്റെ രാജ്യാന്തര സെഞ്ചുറികളുടെ എണ്ണം 19 ആയി.
നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഗിൽ ക്യാപ്റ്റനായി ഇറങ്ങി അഞ്ച് ടെസ്റ്റിൽ നിന്ന് നാല് സെഞ്ചുറികൾ നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റനായുള്ള ഗില്ലിന്റെ അരങ്ങേറ്റമായിരുന്നു. ക്യാപ്റ്റനായ ശേഷം ഏഴ് ടെസ്റ്റിൽ 12 ഇന്നിംഗ്സുകളാണ് താരം കളിച്ചത്. ഇതിൽ 5 സെഞ്ചുറിയും ഒരു അർധസെഞ്ചുറിയുമാണ് ഗിൽ നേടിയത്. ഗില്ലിന്റെ ബാറ്റിംഗ് ശരാശരി 84 ആണ്. ടെസ്റ്റിൽ ഈ വർഷം ഗിൽ നേടുന്ന അഞ്ചാമത്തെ സെഞ്ചുറിയാണ് ഇത്. ഒരു കലണ്ടർ വർഷം ഏറ്റവും വേഗത്തിൽ 5 സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റോക്കോർഡും ഈ സെഞ്ചുറിയോട് കൂടി ഗില്ലിന് സ്വന്തമാക്കാനായി.
ഇത്തരത്തിൽ 2017ലും 2018ലും വിരാട് കോലിയും ഒരു കലണ്ടർ വർഷം അഞ്ച് സെഞ്ചുറികൾ നേടിയിട്ടുണ്ട്. എന്നാൽ 2017ൽ 16 ഇന്നിംഗ്സിൽ നിന്നും 2018ൽ 24 ഇന്നിംഗ്സിൽ നിന്നുമാണ് കോലി 5 സെഞ്ചുറികൾ നേടിയിട്ടുള്ളത്. ഈ റെക്കോർഡാണ് 12 ഇന്നിംഗ്സുകൾ കൊണ്ട് ഗിൽ മറികടന്നത്. 1997ൽ ക്യാപ്റ്റനായിരുന്ന സച്ചിൻ ടെൻഡുൽക്കർ 17 ഇന്നിംഗ്സിൽ നിന്ന് നാല് സെഞ്ചുറികൾ നേടിയിരുന്നു. അതേസമയം ഏറ്റവും കുറവ് ഇന്നിംഗ്സുകൾ കളിച്ച് അഞ്ച് സെഞ്ചുറികൾ നേടിയ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് ഇപ്പോഴും സുനിൽ ഗവാസ്കറുടെ പേരിലാണ്. 10 ഇന്നിംഗ്സിൽ നിന്നായിരുന്നു ഗവാസ്കർ അഞ്ച് സെഞ്ചുറികൾ നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.