close

News WrapGet Handpicked Stories from our editors directly to your mailbox

ഇങ്ങനെയും ഒരു ടീം; ആറു റണ്‍സിന് ഓള്‍ ഔട്ട്!!

നേടിയ ആറു റണ്‍സില്‍ അഞ്ചും എക്‌സ്ട്രാസ് ആയിരുന്നു. 

Updated: Jun 19, 2019, 04:32 PM IST
 ഇങ്ങനെയും ഒരു ടീം; ആറു റണ്‍സിന് ഓള്‍ ഔട്ട്!!

മാലി: റുവാണ്ടയില്‍ നടന്ന ക്വിബുക വനിതാ ട്വന്‍റി-20 ടൂര്‍ണമെന്‍റില്‍ നാണംക്കെട്ട് മാലി വനിതാ ടീം. 

റുവാണ്ട വനിതാ ടീമിനെതിരെ വെറും ആറു റണ്‍സിനാണ് മാലി ടീം പുറത്തായത്. ഓപ്പണര്‍ മറിയം സമാക്കെയ്ക്ക്  മാത്രമാണ് അക്കൗണ്ട് തുറക്കാനായത്. 

റുവാണ്ടയിലെ ഗഹങ്ക രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. മാലി ടീം ആകെ നേടിയ ആറു റണ്‍സില്‍ അഞ്ചും എക്‌സ്ട്രാസ് ആയിരുന്നു. 

രണ്ട് ബൈയും രണ്ട് ലെഗ് ബൈയും ഒരു വൈഡും. ശേഷിക്കുന്ന ഒരു റണാണ് ഓപ്പണര്‍ മറിയം സമാകെ നേടിയത്. ഒമ്പത് ഓവറിനുള്ളില്‍ മലിയുടെ ഇന്നി൦ഗ്സ് അവസാനിച്ചു. ഒൻപത് ബാറ്റ്സ്മാരും റണ്‍സ് ഒന്നും നേടാനാകാതെയാണ് പുറത്തായത്.  

രണ്ട് ഓവര്‍ എറിഞ്ഞ റുവാണ്ടന്‍ താരം ജൊസെയ്നാണ് മാലിയെ ശക്തമായി പ്രഹരമേല്‍പ്പിച്ചത്. റണ്‍സ് ഒന്നും നല്‍കാതെ ജൊസെയ്ൻ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 

മറുപടി ബാറ്റി൦ഗിനിറങ്ങിയ റുവാണ്ട 116 പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു. വെറും നാല് പന്തിലാണ് അവര്‍ ലക്ഷ്യം നേടിയത്. ഇതോടെ, ട്വന്‍റി-20യില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ ശേഷിക്കെ ജയിക്കുന്ന ടീമെന്ന റെക്കോര്‍ഡ് റുവാണ്ട സ്വന്തമാക്കി.

കഴിഞ്ഞ വര്‍ഷം എല്ലാ അംഗരാജ്യങ്ങളുടെയും ട്വന്‍റി-20 മത്സരങ്ങള്‍ക്ക് ഐ.സി.സി അന്താരാഷ്ട്ര പദവി നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ മാലിയുടെ ഈ സ്‌കോര്‍ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ ആകും. 

2019 ജനുവരിയില്‍ യു.എ.ഇയ്‌ക്കെതിരെ ചൈനയുടെ വനിതാ ടീം 14 റണ്‍സിന് പുറത്തായതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ബാങ്കോക്കിൽ നടന്ന മൽസരത്തിൽ യുഎഇയുടെ 203 റൺസ് പിന്തുടരുന്നതിനിടെയാണ് 14 റൺസിന് ചൈന പുറത്തായത്.