സച്ചിന്‍ ടിക്കറ്റെടുത്തു; ലോകകപ്പ് കാണാന്‍ സുധീറെത്തി‍!!

ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ ടീമിന് ആവേശം പകരാൻ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ സൂപ്പര്‍ ആരാധകനായ സുധീറുമെത്തും.

Last Updated : May 27, 2019, 05:26 PM IST
സച്ചിന്‍ ടിക്കറ്റെടുത്തു; ലോകകപ്പ് കാണാന്‍ സുധീറെത്തി‍!!

ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ ടീമിന് ആവേശം പകരാൻ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ സൂപ്പര്‍ ആരാധകനായ സുധീറുമെത്തും.

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് കാണാൻ സുധീറിന് അവസരമൊരുക്കിയത് സച്ചിൻ തന്നെയാണ്. ഇന്നലെ നടന്ന ഇന്ത്യ–ന്യൂസീലൻഡ് സന്നാഹ മത്സരത്തിലും ഗ്യാലറിയില്‍ സുധീറിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. 

ഇന്ത്യ, ഇന്ത്യ എന്നാർത്തു വിളിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവേശം പകര്‍ന്ന് സുധീര്‍ ഗ്യാലറിയിലിരുന്നു. 18 വർഷം മുൻപ് മുതല്‍ സച്ചിന്‍റെ  പിന്നാലെ ഓടിത്തുടങ്ങിയതാണ് സുധീര്‍. 

ലിറ്റിൽ മാസ്റ്റർ വിരമിച്ച ശേഷ൦ അവസാനിക്കുന്നതായിരുന്നില്ല സുധീറിന്‍റെ ആവേശം. അതിനു ശേഷവും ടീം ഇന്ത്യയ്ക്കൊപ്പം സുധീര്‍ തുടര്‍ന്നു. 319 ഏകദിനങ്ങളിലും 66 ടെസ്റ്റുകളിലും 73 ട്വന്‍റി-20 മത്സരങ്ങളിലും സുധീർ സാന്നിധ്യമായി. 

ഇന്ത്യയുടെ കളികാണാൻ സ്റ്റേഡിയങ്ങളിലേക്ക് സൈക്കിളിലായിരുന്നു ആദ്യകാലത്ത് യാത്ര. പാക്കിസ്ഥാനിലേക്കും ബംഗ്ലദേശിലേക്കും ഇങ്ങനെ സൈക്കിൾ സവാരി നടത്തിയിട്ടുണ്ട് സുധീര്‍. 

Trending News