ട്വന്റി20: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും

ഇന്ത്യ പരമ്പര സ്വന്തമാക്കിയതിനാല്‍ ടീമിലെ റിസര്‍വ് താരങ്ങള്‍ക്ക് ഇന്ന് കളിക്കാന്‍ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.   

Last Updated : Aug 6, 2019, 12:20 PM IST
ട്വന്റി20: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മൂന്നാം ട്വന്റി20 മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് ഗയാനയിലാണ് മത്സരം. 

ആദ്യ രണ്ടു മത്സരവും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞുവെങ്കിലും മൂന്നാം മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. 

എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മുഖം രക്ഷിക്കാന്‍ വേണ്ടി വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുമ്പോള്‍ ആവേശകരമായ മത്സരത്തിനായിരിക്കും ഗയാന ഇന്ന്‍ വേദിയാകുകയെന്ന കാര്യത്തില്‍ സംശയമില്ല.

ഇന്ത്യ പരമ്പര സ്വന്തമാക്കിയതിനാല്‍ ടീമിലെ റിസര്‍വ് താരങ്ങള്‍ക്ക് ഇന്ന് കളിക്കാന്‍ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. മത്സരം ജയിക്കുന്നതിനാണ് മുന്‍തൂക്കമെങ്കിലും പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ മറ്റ് താരങ്ങള്‍ക്കും അവസരം നല്‍കാമെന്ന് നായകന്‍ വിരാട് കോഹ്‌ലി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

ഇതോടെ ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍‍, കെ.എല്‍.രാഹുല്‍ എന്നിവര്‍ ഇന്ന് കളിക്കാനാണ് സാധ്യത. രണ്ട് മത്സരങ്ങളിലും തിളങ്ങാനാകാതെ പോയ റിഷഭ് പന്തിന് ഇന്ന് അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മനീഷ് പാണ്ഡെയും വാഷിംഗ്ടണ്‍ സുന്ദറും പുറത്തിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

Trending News